Alappuzha local

ലോറിയിടിച്ചു ഓട്ടോ യാത്രികര്‍ക്ക് പരിക്ക്; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീഴാതെ ഓട്ടോ വെട്ടിക്കുന്നതിനിടെ പിന്നാലെയെത്തിയ ലോറിയിടിച്ചു ഓട്ടോ യാത്രികരായ ഗര്‍ഭിണിയായ യുവതിക്കും കുട്ടിക്കും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. കൊമ്മാടി ജങ്ഷനില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് ഉപരോധം നടന്നത്. ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു.പിന്നീട് സിഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം നാട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസം ഇതിനടുത്ത സ്ഥലമായ തുമ്പോളിയില്‍ റോഡരികിലെ താഴ്ചയിലേക്ക് വീണ് ഇരുചക്രവാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ലോറിയിടിച്ച്  മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. കൊമ്മാടി മുതല്‍ കലവൂര്‍വരെ വാഹനങ്ങള്‍ക്കു സഞ്ചരിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. റോഡ് ഉയര്‍ത്തിനിര്‍മിച്ചെങ്കിലും ഇതിനാനുപാതികമായി ഗ്രാവല്‍ വിരിക്കാത്തതുമൂലം നിരവധി വാഹനങ്ങളാണ് അപകടങ്ങളില്‍പെടുന്നത്. ദേശീയപാതയില്‍ പലസ്ഥലങ്ങളിലും രൂപം കൊണ്ട കുഴികള്‍ മൂടാനും അധികൃതര്‍ തയാറാവുന്നില്ല. അപകടമുണ്ടാകുമ്പോള്‍ പേരിനു ടാര്‍ ചെയ്തു പോവുന്നതാണ് പതിവ്. ഒരുമാസം കഴിയുംമുമ്പേ ടാര്‍ പൊളിഞ്ഞ് പഴയതുപോലെയാവുന്നതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it