malappuram local

ലോറികള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

പെരിന്തല്‍മണ്ണ: മാലാപറമ്പ് കണ്ണാടി പാറ ജാറത്തിന് സമീപം പുത്തനങ്ങാടിയില്‍ കുളത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയും, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലൈലന്‍ഡ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.മിനിലോറിയിയിലുണ്ടായിരുന്ന കുളത്തൂര്‍ അമ്പലപ്പടി നെടുവള്ളി അബ്ദുള്‍ സലാം (30) കണ്ടംപള്ളിയാലില്‍ മുഹമ്മദലി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എംഇഎസ് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ചരക്ക് ലോറികള്‍ ഇതുവഴി കൂടുതല്‍ കടന്ന് പോവുന്നതിനാല്‍ പതിവായതായി നാട്ടുകാര്‍ പറഞ്ഞ്ു.
Next Story

RELATED STORIES

Share it