Flash News

ലോപെറ്റെഗുയി റയല്‍ മാഡ്രിഡ് പരിശീലകന്‍

ലോപെറ്റെഗുയി റയല്‍ മാഡ്രിഡ് പരിശീലകന്‍
X

മാഡ്രിഡ്: സൂപ്പര്‍ കോച്ച് സിനദിന്‍ സിദാന്‍ രാജിവച്ചതിനെ തുടര്‍ന്ന റയലില്‍ പതിയ തന്ത്രങ്ങളോതാന്‍ നിലവിലെ സ്പാനിഷ് ടീം കോച്ച് ജുലെന്‍ ലോപെറ്റഗുയിയെ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി ടീം അധികൃതര്‍ നിയോഗിച്ചു. മൂന്ന് വര്‍ഷത്തെ കരാറാടിസ്ഥാത്തിലാണ് മുന്‍ റയല്‍ താരത്തെ ടീം തട്ടകത്തിലെത്തിച്ചത്. 1988 മുതല്‍ 1991 വരെ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട് ഗോള്‍കീപ്പറായ ലോപെറ്റെഗുയി.പിന്നീട് 1994 മുതല്‍ 97 വര ബാഴ്‌സലോണയുടെ വലയും താരം കാത്തിട്ടുണ്ട്. 2003ല്‍ സ്‌പെയിന്‍ അണ്ടര്‍ 17 ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിട്ടാണ് ലോപെറ്റഗുയി പരിശീലകസ്ഥാനത്തേക്ക് കടന്നുവന്നത്. ആ സീസണില്‍ തന്നെ റായോ വലെക്കാനോ ടീമില്‍ ചേക്കേറിയതോടെ മുഖ്യ പരിശീലക വേഷവുമണിഞ്ഞു. പിന്നീട് 2008-2009 സീസണില്‍ റയല്‍ മാഡ്രിഡ് ബി ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ജൂലായ് 2016ന് ലോപെറ്റഗുയ് സ്പാനിഷ് ടീമിന്റെ മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് രണ്ട് വര്‍ഷം എഫ് സി പോര്‍ട്ടോയുടെ പരിശീലകനായും ലോപെറ്റഗുയി സേവനമനുഷ്ടിച്ചിട്ടുണ്ട്. മുമ്പ് സ്‌പെയിനിന്റെ അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 ടീമിന്റെ പരിശീലകവേശവും താരം അണിഞ്ഞിട്ടുണ്ട്.  താരത്തിന് കീഴില്‍ സ്പാനിഷ് ടീം കളിച്ച 20 മല്‍സരങ്ങളില്‍ 14ലും ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ അവസാനിച്ചിരുന്നു.
Next Story

RELATED STORIES

Share it