thrissur local

ലോണടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

കുന്നംകുളം: ലോണടക്കാത്തിതിന്റെ പേരില്‍ ബാങ്ക് ജീവനക്കാര്‍ കടയിലെത്തി ഭീഷിണിപെടുത്തുകയും, മര്‍ദ്ധിക്കുകയും ചെയതതായി പരാതി.
കുന്നംകുളം ഗുരുവായൂര്‍ റോഡിലെ നഗരസഭ ഇഎംഎസ് കെട്ടിടത്തിലെ ചിന്നൂസ് കെമിക്കല്‍സ് ഉടമ കാണിപയ്യൂര്‍ പാലിയത്ത് ബുബാഷാണ് ഇത് സംമ്പന്ധിച്ച് കുന്നംകുളം പൊലിസിന് പരാതി നല്‍കിയത്.
രണ്ട് ദിവസം മുന്‍പാണ് സംഭവം. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെത്തിയ ബാങ്ക് ജീവനക്കാരന്‍ മാനേജരുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍തട്ടിയെടുക്കുകയും കഴുത്തില്‍ പിടിച്ചമര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീട്് നിര്‍മ്മിക്കാന്‍ ലോണെടുത്ത ഇയാള്‍ക്ക് നാല് വണ കുടിശിക വന്നതിനെ തുടര്‍ന്ന് പണമടക്കാനായി മാനേജര്‍ വിളിച്ചിരുന്നു.
മൂന്നാം തിയതി അടക്കാമെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെ വൈകീട്ട് ആറോടെ ഓഫീസിലെത്തി ആക്രമണസ്വഭാവത്തോടെ പെരുമാറുകയും ഭീഷണിപെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ആദ്യം ജീവനക്കാരനും പിന്നീട് മാനേജരും നേരിട്ടെത്തിയാണ് ഭീഷിണിപ്പെടുത്തിയതെന്നും പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും,ഫോണ്‍ സംഭഷണത്തിന്റെ തെളിവുകളും പരാതിക്കൊപ്പം പൊലീസിന് കൈമാറിയതായും ഇദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it