kozhikode local

ലോഡ്ജ് മുറിയില്‍ വിദ്യാര്‍ഥിയുടെ മരണം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍



കോഴിക്കോട്: മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മയക്കുമരുന്ന് ഉപയോഗത്തിനിടെ ബിരുദ വിദ്യാര്‍ഥി വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാഹില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. തോപ്പയില്‍ സ്വദേശി ഇര്‍ഷാദ്(21), പുതിയങ്ങാടി സ്വദേശി ജനീഷ് എന്ന റെനി(24) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. മരിച്ച വിദ്യാര്‍ഥിക്കും സുഹൃത്തുക്കള്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയത് ഇര്‍ഷാദ് ആണെന്ന് പോലിസ് പറഞ്ഞു. മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന് മുമ്പാകെ ഇര്‍ഷാദ് കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയ സുഹൃത്തായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജനീഷ് എന്ന റെനിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലിസ് പിടികൂടി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്് ഇന്നലെ  പകല്‍ കോട്ടൂളിക്ക് സമീപം വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പനക്കായി സൂക്ഷിച്ച 2.45 ഗ്രാം എംഡിഎംഎ എക്സ്റ്റസി മയക്കുമരുന്ന് ഗുളികകള്‍ സഹിതം ഇയാളെ പിടികൂടാന്‍ സദിച്ചത്്. കോഴിക്കോട് സിറ്റി ആന്റിനാര്‍കോട്ടിക് സ്‌ക്വാഡും മെഡിക്കല്‍ കോളജ് പോലിസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനീഷ് വലയിലായത്. ലോഡ്ജില്‍ യുവാവ് മരിച്ചതിന് ശേഷം നഗരത്തിലെ മയക്കുമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ കഴിഞ്ഞ ആഴ്ച പോലിസ് പിടിയിലായിരുന്നു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് ഷറഫുദ്ദീന്‍ (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ്(20) എന്നിവരെയാണ് റെയില്‍വേസ്—റ്റേഷന്‍ പരിസരത്തു നിന്നും  പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന എംഡിഎംഎ എക്സ്റ്റസി മയക്കുമരുന്നുമായാണ് ഇവര്‍ പിടിയിലായത്. ലഹരി മാഫിയ സാധാരണ വലുപ്പത്തിലുള്ള ഒരു ഗുളിക—ക്ക് 5000 രൂപ മുതല്‍ വാങ്ങാറുണ്ടെന്നാണു പോലിസിനു ലഭിച്ച വിവരം.
Next Story

RELATED STORIES

Share it