Flash News

ലോഡ്ജ് മുറിയില്‍ കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു

ലോഡ്ജ് മുറിയില്‍ കയറി യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു
X


ചവറ: ലോഡ്മുറിയില്‍ കയറി ഒരു സംഘം ആളുകള്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. പന്മല കോലം സ്വദേശി ശിവപ്രസാദ്(36)നെയാണ് ആറംഘ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശിവപ്രസാദിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം. ബൈക്കിലെത്തിയ ആറംഘ സംഘം ലോഡ്ജ് മുറിയുടെ വാതില്‍ തുറന്ന് അകത്തുകയറി വടിവാളുകൊണ്ട് ശിവപ്രസാദിന്റെ തലക്ക് വെട്ടുകയും കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തില്‍ ചവറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Next Story

RELATED STORIES

Share it