thrissur local

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍: ഗുരുവായൂരിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് അറസ്റ്റുചെയ്തു.
മാള ഓട്ടുകമ്പനിക്ക് സമീപം അന്നമനട അറയ്ക്കല്‍ വീട്ടില്‍ ഷിയാസിനേയാണ് (മമ്മുട്ടി 29) ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ എം യു ബാലകൃഷ്ണനും ടെമ്പിള്‍ എസ്‌ഐമാരായ വി കെ സുരേന്ദ്രന്‍, പി എസ് ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ശിവദാസ്, വിനോദ്, സിവില്‍ പോലിസ് ഓഫീസര്‍ കൃഷ്ണകുമാറും സംഘവും ചേര്‍ന്ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ ഗുരുവായൂര്‍ പന്തായില്‍ ക്ഷേത്രപരിസരത്തുനിന്ന് അറസ്റ്റുചെയ്തത്.
രാത്രി പെട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാവ്, പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് പിടികൂടിയത്. രണ്ടുതവണയായി ഗുരുവായൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍നിന്നും 2000രൂപയും, മൊബൈല്‍ഫോണും, പിന്നീട് മറ്റൊരു ലോഡ്ജില്‍ നിന്ന് 5000രൂപയും, മൊബൈല്‍ഫോണും നഷട്‌പ്പെട്ടിരുന്നതായി പോലിസില്‍ പരാതിയുണ്ടായിരുന്നു. പെയ്ന്റിങ്ങ് തൊഴിലാളിയായ ഇയാള്‍, മുറിയെടുക്കാനെന്ന വ്യാജേന രാത്രി സമയങ്ങളില്‍ ലോഡ്ജിലെത്തി മുറിയന്വേഷിച്ച് മടങ്ങി ലോഡ്ജ് ജീവനക്കാരന്‍ ഉറങ്ങുന്ന സമയത്താണ് ഈ രണ്ടുമോഷണവും നടത്തിയതെന്ന് പോലിസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലോഡ്ജുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞാണ് അറസ്റ്റുരേഖപ്പെടുത്തിയത്.
ചാവക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു.
Next Story

RELATED STORIES

Share it