Kollam Local

ലോഡ്ജില്‍ എത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു



ചവറ: ലോഡ്ജില്‍ താമസിച്ചു വരുന്ന യുവാവിനെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. പന്മന കോലം ശിവാലയത്തില്‍ ശിവപ്രസാദി(36) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാത്രി പത്തിനായിരുന്നു ആക്രമണം. ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ സംഘം ലോഡ്ജില്‍ എത്തി ശിവപ്രസാദിനെ വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് വെട്ടിയും അടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമികളെത്തിയ ബൈക്കിന്റെ നമ്പര്‍ ലഭിച്ചതായി പോലിസ് പറഞ്ഞു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ ശിവപ്രസാദ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it