Kollam Local

ലോഡിങ് തൊഴിലാളികളും വ്രതശുദ്ധിയില്‍



കൊല്ലം: അധ്വാനത്തിന്റെയും പട്ടിണിയുടെയും രുചി ഒരുപോലെ നുണയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ചാമക്കടയിലെ ലോഡിങ് തൊഴിലാളികള്‍. കാരണം അവര്‍ അധ്വാനത്തിന്റെ വിയര്‍പ്പുകണങ്ങള്‍ പൊഴിക്കുമ്പോഴും റമദാന്‍ മാസത്തില്‍ മുറിയാതെ നോമ്പനുഷ്ഠിക്കുന്നു. ഇവരില്‍ പ്രായവ്യത്യാസമോ ട്രേഡ് യൂനിയന്‍ വേര്‍തിരിവോ ഇല്ലാതെ എല്ലാവരും വ്രതശുദ്ധിയുടെ നിറവിലാണ്. പ്രഭാതം മുതല്‍ തുടങ്ങുന്ന ലോഡിങ് ജോലി പ്രതോഷം വരെ നീണ്ടുനില്‍ക്കും. ചെറുപ്പത്തില്‍ തന്നെ നോമ്പെടുത്ത് ശീലിച്ച ഇവര്‍ക്ക് വ്രതത്തോടൊപ്പമുള്ള ഈ കഠിന ജോലി പ്രശ്‌നമേയല്ല. നോമ്പനുഷ്ഠിക്കുന്നതില്‍ കൃത്യത പുലര്‍ത്തുന്ന ഇവര്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിലും ശ്രദ്ധപുലര്‍ത്തുന്നു. നോമ്പ് കാലമായതോടെ ജമാഅത്ത് (സംഘടിത) നമസ്‌കാരത്തിന് ജോലി നീക്കിവച്ചും സമയം  കണ്ടെത്തുന്നു. ചാമക്കടയിലെ മിക്ക പള്ളികളിലും നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഭവങ്ങളൊരുക്കുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ തന്നെ.
Next Story

RELATED STORIES

Share it