Alappuzha local

ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് യുവാവ് 1000 രൂപ തട്ടിയെടുത്തു

മണ്ണഞ്ചേരി: നമ്പര്‍ തിരുത്തി ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് യുവാവ് 1000 രൂപ തട്ടിയെടുത്തതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കളവേലിവെളിയില്‍ കോളനിയില്‍ സരള(56) ആണ് തട്ടിപ്പിനിരയായത്.
ദേശീയപാതയില്‍ കഞ്ഞിക്കുഴി തിരുവിഴ ജങ്ഷന് സമീപം ലോട്ടറിവില്‍പ്പന നടത്തുന്ന സരളയുടെ പക്കല്‍ നിന്നു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. 35 വയസ്സിന് മേല്‍ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരന്‍ ബൈക്കില്‍ എത്തി നാല് കാരുണ്യലോട്ടറി എടുത്തശേഷം കൈവശം കരുതിയിരുന്ന ടിക്കറ്റ് നല്‍കി സമ്മാനത്തുക നല്‍കണമെന്നറിയിക്കുകയായിരുന്നു.
1000 രൂപ സമ്മാനതുകയുള്ള 5508 എന്ന നമ്പര്‍ ടിക്കറ്റാണ് ഇവര്‍ക്ക് നല്‍കിയത്. പണം കൈവശം ഇല്ലാതിരുന്ന സരള മറ്റൊരാളോട് കടം വാങ്ങിയാണ് ഇയാള്‍ക്ക് കൊടുത്തത്. പണം വാങ്ങാന്‍ ഏജന്‍സി ഓഫിസില്‍ എത്തിയപ്പോഴാണ് ഇവര്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ടിക്കറ്റില്‍ അഞ്ച്, എട്ട് നമ്പരുകള്‍ മറ്റൊരു ലോട്ടറിയില്‍ നിന്നു വെട്ടിയൊട്ടിച്ചാണ് തട്ടിപ്പുനടത്തിയത്. സരള മാരാരിക്കുളം പോലിസില്‍ പരാതിനല്‍കി.
Next Story

RELATED STORIES

Share it