kozhikode local

ലോക വൃക്കദിനം: കടപ്പുറത്ത് വൃക്കയുടെ മണല്‍ശില്‍പം തീര്‍ത്തു

കോഴിക്കോട്: പുതുതലമുറയിലേക്കു കൂടി ഭീഷണിയായി കടന്നുവരുന്ന വൃക്കരോഗത്തെക്കുറിച്ച് ബോധവല്‍ക്കരണവുമായി കോഴിക്കോട് കടപ്പുറത്ത് വൃക്കയുടെ മണല്‍ശില്‍പം ഒരുക്കി. ലോക വൃക്കദിനത്തോടനുബന്ധിച്ച് ഇഖ്‌റ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിലായിരുന്നു ശില്‍പം തീര്‍ത്തത്.
'കുട്ടികളുടെ വൃക്കരോഗം നേരത്തെ കണ്ടെത്താം പ്രതിരോധിക്കാം' എന്ന ഈ വര്‍ഷത്തെ ലോക കിഡ്‌നി ദിനത്തിന്റെ സന്ദേശം നല്‍കുന്നതായിരുന്നു ശില്‍പം. രോഗപ്രതിരോധം എങ്ങനെ തീര്‍ക്കാം എന്ന അറിവ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചും സമൂഹത്തിന് നല്‍കി. ഇഖ്‌റ ഹോസ്പിറ്റലിന്റെ മൊബൈല്‍ മെഡിക്കല്‍ വാഹനത്തില്‍ കടപ്പുറത്ത് പൊതുജനങ്ങള്‍ക്ക് സൗജന്യ രക്തപരിശോധനയും നടന്നു.
സമൂഹത്തില്‍ പകര്‍ച്ചവ്യാധി പോലെ ആരോഗ്യത്തെ വരിഞ്ഞുമുറുക്കുകയാണ് ഈ രോഗം. വൃക്കരോഗത്തിന്റെ പേടിപ്പെടുത്തുന്ന കണക്കുകള്‍ക്ക് കേട്ട് ജനം അക്ഷരാര്‍ഥത്തില്‍ അന്ധാളിച്ചു. നെഫ്രോളജിസ്റ്റ് ഫിറോസ് അസീസ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോര്‍ഡിനേറ്റര്‍ ഇ കെ റംസി, സി കെ ശിഹാബ്, ഷെറിന്‍ സംസാരിച്ചു. ഡയാലിസിസ്, നെഫ്രോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it