Flash News

ലോക മുസ്‌ലിംങ്ങളെ പിന്തുണയക്കണം; ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ലോക മുസ്‌ലിംങ്ങളെ പിന്തുണയക്കണം; ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
X
sundar

കാലിഫോര്‍ണിയ: ലോക മുസ്‌ലിം സമൂഹത്തിന് പിന്തുണയുമായി ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പിന്നാലെയാണ് മുസ്ലീംങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചെ രംഗത്തെത്തിയത്. തന്റെ ബ്ലോഗിലാണ് സുന്ദര്‍ മുസ് ലിം സമൂഹത്തിന് പിന്തുണയറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്കു മറുപടിയുമായാണ് സുന്ദര്‍ രംഗത്തുവന്നത്.

മുസ്ലീ സമൂഹത്തേയും മറ്റ് ന്യൂനപക്ഷ സമൂഹത്തേയും പിന്തുണക്കണം.
മുസ്ലീംങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ അഭിപ്രായപ്പെട്ടിരുന്നു.
വൈവിധ്യവും ബഹുസ്വരതയുമാണ് അമേരിക്കയുടെ കരുത്ത്. അമേരിക്ക  കുടിയേറ്റക്കാരുടെ രാജ്യമാണെന്ന് ട്രംപ് മറക്കരുത്. സഹിഷ്ണുതയും തുറന്ന മനസുമാണ് അമേരിക്കന്‍ സമൂഹത്തിന്റെ പ്രത്യേകത.

കമ്പനിയായാലും രാജ്യമായാലും വൈവിധ്യവും വ്യത്യസ്ത അഭിപ്രായങ്ങളുമാണ് നല്ല ചര്‍ച്ചകളിലേയ്ക്കും നല്ല തീരുമാനങ്ങളിലേയ്ക്കും നല്ല ഫലത്തിലേക്കും നയിക്കുക. നമ്മുടെ മൂല്യങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി ഭയത്തെ അനുവദിക്കരുത്. പ്രാതിനിധ്യം കുറവായ ജനസമൂഹങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it