kasaragod local

ലോക മണ്ണ്ദിനാഘോഷം ഇന്ന്

കാസര്‍കോട്: ലോകമണ്ണ്ദിനമായ ഇന്ന് മണ്ണ് പര്യവേക്ഷണ മണ്ണ്‌സംരക്ഷണ വകുപ്പും കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പും ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലോക മണ്ണ്ദിനാഘോഷത്തിന്റെ  ജില്ലാതല ആഘോഷം രാവിലെ 10ന് കാഞ്ഞങ്ങാട് കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ സംസാരിക്കും.
Next Story

RELATED STORIES

Share it