Flash News

ലോക ബാഡ്മിന്റണ്‍ റാങ്കിങ് : ശ്രീകാന്ത് @ നമ്പര്‍ 2



ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്ത്് ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തായിരുന്ന ശ്രീകാന്ത് കൊറിയയുടെ സണ്‍ വാന്‍ ഹൊയെയും ചൈനയുടെ  ലിന്‍ ഡാനെയും പിന്തള്ളിയാണ് രണ്ടാമതെത്തിയത്. ഈ വര്‍ഷം നേടിയ നാല് സൂപ്പര്‍ സീരീസ് വിജയങ്ങളാണ് ഹൈദരാബാദുകാരനെ രണ്ടാമതെത്തിച്ചത്. ഇതിന് മുമ്പ് 2015 ജൂണില്‍ റാങ്കിങില്‍ മൂന്നാമതെത്തിയതായിരുന്നു മികച്ച റാങ്കിങ്. നിലവില്‍ 73403 പോയിന്റാണ് ശ്രീകാന്തിനുള്ളത്. 77930 പോയിന്റുമായി വിക്റ്റര്‍ ആക്‌സെല്‍സനാണ് ഒന്നാമത്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപണ്‍ കിരീടം നേടിയതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ റാങ്കിങ് മുന്നേറ്റം. അതേ സമയം മലയാളി താരം എച്ച്എസ് പ്രണോയ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 11ാം റാങ്കിലെത്തി. പിവി സിന്ധു രണ്ടാം സ്ഥാനവും സൈന നെഹ്‌വാള്‍ 11ാം സ്ഥാനവും നില നിര്‍ത്തി. മലയാളി  ബി സായ് പ്രണീത് ഒരു സ്ഥാനം പിന്നോട്ടിറങ്ങി 16ാം സ്ഥാനത്തെത്തി.   ഇന്ത്യന്‍ പുരുഷന്‍മാരില്‍ ബാഡ്മിന്റണ്‍ കരിയറില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങെന്ന നേട്ടവും ശ്രീകാന്ത് സ്വന്തം പേരിലാക്കി. കൂടാതെ ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും  ശ്രീകാന്തിന് അവകാശപ്പെട്ടതാണ്. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ശ്രീകാന്ത്.
Next Story

RELATED STORIES

Share it