Tennis

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സെയ്‌ന നെഹ്‌വാളിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; സെയ്‌ന നെഹ്‌വാളിന്  വെള്ളി
X
[caption id="attachment_2845" align="alignleft" width="1890"]India's Saina Nehwal plays against China's Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN  - Tags: SPORT BADMINTON SPORT OLYMPICS) India's Saina Nehwal plays against China's Yihan Wang during their womens singles badminton semifinals match during the London 2012 Olympic Games at the Wembley Arena August 3, 2012. REUTERS/Bazuki Muhammad (BRITAIN - Tags: SPORT BADMINTON SPORT OLYMPICS)[/caption]

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ വെള്ളി മെഡല്‍ നേടി ചരിത്രംകുറിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് താരം കരോലിന മാരിനോടാണ് സെയ്‌ന അടിയറവു പറഞ്ഞത്. സ്‌കോര്‍: 16-12, 19-21.

ലോക ബാഡ്മിന്റണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണു സെയ്‌ന. 1977ല്‍ ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ആരംഭിച്ചശേഷം വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍താരം കൂടിയാണ് അവര്‍. ഫൈനലിന്റെ തുടക്കത്തില്‍ സെയ്‌ന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സ്പാനിഷ് താരം കരോലിന പിന്നീട് മല്‍സരം വരുതിയിലാക്കുകയായിരുന്നു. നേരത്തേ ക്വാര്‍ട്ടറില്‍ മുന്‍ ഒന്നാംനമ്പര്‍ താരം വാങ് യിഹാനെ തോല്‍പ്പിച്ചാണ് സെയ്‌ന ഫൈനലിലെത്തിയത്.
1983ല്‍ പ്രകാശ് പദുകോണിനു കിട്ടിയ വെങ്കലമാണ് ലോക ബാഡ്മിന്റണില്‍ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍. 2011ല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയിരുന്നു.

Next Story

RELATED STORIES

Share it