malappuram local

ലോക ബാങ്ക് ധനസഹായ പദ്ധതി: മലപ്പുറത്തിന് മുന്നേറ്റം

കൊണ്ടോട്ടി: ലോകബാങ്ക് സഹായവിനിയോഗത്തില്‍ മലപ്പുറം ജില്ലയുടെ മുന്നേറ്റം. സംസ്ഥാനത്ത് ലോക ബാങ്ക് ധനസഹായത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി നിര്‍വ്വഹണത്തില്‍ മലപ്പുറത്ത് പൂര്‍ത്തീകരിച്ചത് 81.92 ശതമാനം പ്രവര്‍ത്തികള്‍.
ഗ്രാമപ്പഞ്ചായത്തുകളില്‍ 5753 പദ്ധതികളും,നഗരസഭകളില്‍ 517 പദ്ധതികളും ഉള്‍പ്പടെ 2017-18 വര്‍ഷത്തില്‍ 6270 പദ്ധതികള്‍ക്കായി 360.51 കോടി രൂപയാണ് ലോകബാങ്ക് സഹായം അനുവദിച്ചിരുന്നത്.കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി പ്രവര്‍ത്തികള്‍ ഈ 31ന് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.പദ്ധതികളില്‍ 5494 എണ്ണവും മുന്‍വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികളാണ്.ഇവയോടൊപ്പം പുതിയ 776 പദ്ധതികളും ചേര്‍ത്താണ് 6270 പദ്ധതികള്‍ സമര്‍പ്പിച്ചത്.ഇതില്‍ 5686 പദ്ധതികളും വര്‍ഷാവസനത്തോടെ തന്നെ പൂര്‍ത്തിയായി.263 പദ്ധതികള്‍ നടന്നുവരികയാണ്.201 പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.120 പദ്ധതികള്‍ തളളപ്പെടുകയും ചെയ്തു.
ഗ്രാമപഞ്ചായത്തുകളില്‍ 5753 പദ്ധതികളില്‍ 5235(80.5ശതമാന)വും,നഗരസഭകളിലെ 517 പദ്ധതികളില്‍ 451(77.92ശതമാന)വും പൂര്‍ത്തിയായി. 678 പദ്ധതികള്‍ക്കായി 29.89 കോടി രൂപ അനുവദിച്ച മലപ്പുറം ജില്ലയില്‍ 94.18 ശതമാനം തുകയും വിനിയോഗിച്ച് 651 പദ്ധതികളും പൂര്‍ത്തീകരിച്ചാണ് ഒന്നാമതെത്തിയത്.
ലോക ബാങ്ക് ധനസഹായം ഏറ്റവും കൂടുതല്‍(42.33 കോടി രൂപ)ലഭിച്ച പാലക്കാട് ജില്ല 91.38 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് രണ്ടാം സ്ഥാനത്തെത്തി.കണ്ണൂരും,എറണാംകുളവും 88 ശതമാനം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവുളള വയനാട് ജില്ലയില്‍ 70.86 ശതമാനമാണ് പൂര്‍ത്തിയായത്.211 പദ്ധതികളുളള വയനാടിന് 17.28 കോടിരൂപയാണ് അനുവദിച്ചിട്ടുളളത്.ഇവയില്‍ 181 പദ്ധതികളാണ് ഇതുവരെ പൂര്‍ത്തിയായത്.മറ്റു ജില്ലകളില്‍ ലോക ബാങ്ക് ധനസഹായത്തോടെ ലഭിച്ച ഫണ്ട്,ബ്രോക്കറ്റില്‍ പദ്ധതികള്‍,ചിലഴിച്ച തുക ശതമാനത്തില്‍.തിരുവന്തപുരം 29.77 കോടി(523)74.68ശതമാനം,കൊല്ലം 25.46 കോടി(494)79.10ശതമാനം,ആലപ്പുഴ 25.30 കോടി(516)78.39 ശതമാനം,പതനംതിട്ട 21.61 കോടി(285)74 ശതമാനം,കോട്ടയം 27.54 കോടി(417)72.02ശതമാനം,ഇടുക്കി 19.82കോടി(228)83.44ശതമാനം,തൃശൂര്‍ 29.59 കോടി(600)82.67ശതമാനം,കോഴിക്കോട് 22.49കോടി(439)83.39 ശതമാനം,കാസര്‍ക്കോട് 19.58 കോടി(348)75.36ശതമാനം.
Next Story

RELATED STORIES

Share it