Kollam Local

ലോക ഫുട്‌ബോള്‍ കളത്തിലിറങ്ങാന്‍ മണികണ്ഠന്‍ റെഡി; ഇനി വേണ്ടത് സുമനസ്സുകളുടെ കൈത്താങ്ങ്‌

കൊല്ലം: ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ മണികണ്ഠന്റെ ഫുട്‌ബോള്‍ മികവിന് മാറ്റുകൂട്ടാന്‍  സുമനസ്സുകളുടെ സഹായം വേണം.
ചില്‍ഡ്രന്‍സ് ഹോമിന്റെ സംരക്ഷണ തണലില്‍ നിന്ന് സോക്കറിന്റെ രാജ്യാന്തര പ്രശസ്തിയിലേക്ക് കടക്കാന്‍ സാമ്പത്തിക പരിമിതിയുടെ ദൂരം തടസ്സമാകാതിരിക്കാനാണ് സഹായം വേണ്ടത്. റയല്‍ മഡ്രിഡ് എന്ന സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലന വൈദഗ്ധ്യം മുന്നിലുള്ളപ്പോള്‍ കായിക പ്രേമികളടങ്ങുന്ന സമൂഹത്തിന്റെ പിന്തുണ തേടുകയാണ് ഈ മിടുക്കന്‍. ചില്‍ഡ്രന്‍സ് ഹോമിലെ ഒഴിവുവേളകളില്‍ പന്തു തട്ടിയ മണികണ്ഠന്‍ ഇന്നിപ്പോള്‍ ചെന്നൈയിലെ ഫുട്‌ബോള്‍ പ്ലസ് സോക്കര്‍ അക്കാഡമിയില്‍ 15 വയസിന് താഴെയുള്ളവരുടെ ലീഗില്‍ കളിക്കുകയാണ്. സ്വാഭാവിക കഴിവുകളുടെ പിന്‍ബലമുണ്ടെങ്കിലും വിദേശ രാജ്യങ്ങളിലെ സോക്കര്‍ മികവിന്റെ കരുത്ത് കൂടി നേടിയാല്‍ ഒരു ജനതയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളെ വാനോളമുയര്‍ത്താനാകും ഈ കായിക താരത്തിന്. മണികണ്ഠന്റെ മികവറിഞ്ഞ് ഒട്ടേറെപ്പേര്‍ സാമ്പത്തിക സഹായ വാഗ്ദാനം നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി സൗകര്യമേര്‍പ്പെടുത്തി.
ജില്ലാ ശിശുസംരക്ഷണ പദ്ധതി ഓഫിസര്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്നിവരുടെ ജോയിന്റ് അക്കൗണ്ടിലൂടെ പണം സ്വീകരിക്കാനാണ് അനുമതിയായത്.  മണികണ്ഠന്റെ കായിക മികവിന് കരുത്ത് പകരാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബീച്ച് റോഡ് ശാഖയിലുള്ള 37561369770 അകൗണ്ടിലേക്ക് ധനസഹായം നിക്ഷേപിക്കാം. ഐഎഫ്എസ്‌സി കോഡ് - എസ്ബിഐഎന്‍ 0070279. ഓണ്‍ലൈനായും പണമടയ്ക്കാം.
Next Story

RELATED STORIES

Share it