Second edit

ലോക ഫാര്‍മസി

ഇന്ത്യ ലോക ഫാര്‍മസിയാണെന്നാണു വയ്പ്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മരുന്നുകള്‍ കയറ്റിയയക്കുന്നതുകൊണ്ടാണ് ഈ അവകാശവാദം. പല രാജ്യങ്ങളിലും മരുന്നുകള്‍ക്ക് തീപ്പിടിച്ച വിലയായതുകൊണ്ട് ഇക്കാലം വരെ അതിനു മങ്ങലേറ്റില്ല.
അമേരിക്ക തുടങ്ങിയ സമ്പന്ന, യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കുന്ന മരുന്നുകള്‍ അത്യാവശ്യം നിലവാരമുള്ളതാണെങ്കിലും ആഫ്രിക്കയിലേക്കും മറ്റും അയക്കുന്നവയ്ക്ക് വേണ്ടത്ര നിലവാരമില്ലെന്നാണു പുതിയ കണ്ടെത്തല്‍. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഇൗയിടെ വന്ന റിപോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ 12.4 ശതമാനവും നിലവാരം കുറഞ്ഞതാണ്. മലേറിയക്കുള്ള മരുന്നുകളില്‍ 19.1 ശതമാനം മോശമാണത്രേ. ഇവയൊക്കെ ജനറിക് മരുന്നുകളില്‍പ്പെട്ടവയാണെന്നും അവയില്‍ തന്നെ പരസ്യം ചെയ്യപ്പെടുന്ന ചേരുവകളില്‍ പലതും നിര്‍മാണഘട്ടത്തില്‍ ഉള്‍പ്പെടുത്താറില്ലെന്നും ആരോപിക്കപ്പെടുന്നു. മരുന്നുകളുടെ ഈ ഗുണശോഷണം, അവയുടെ രോഗപ്രതിരോധശേഷിയെയും ബാധിക്കുന്നു. ക്ഷയവും മലേറിയയും പോലുള്ള പഴയകാല രോഗങ്ങള്‍ തിരിച്ചുവരുന്നതിനും മരുന്നുകളെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ ബഗ് എന്ന രോഗാണുക്കള്‍ പെരുകുന്നതിനും കാരണമാവുന്നതും ഇതുകൊണ്ടാണ്.
ഔഷധനിര്‍മാണരംഗത്തേക്കു കൂടി ചൈന ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് ഇന്ത്യയുടെ കുത്തക പൊളിയാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്. നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത് ഇത്തരം മരുന്നുകളല്ലേ?

Next Story

RELATED STORIES

Share it