malappuram local

ലോക പരിസ്ഥിതി ദിനാചരണം : ജില്ലയില്‍ വിപുലമായ പരിപാടികള്‍



കൊണ്ടോട്ടി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, മൊറയൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ ഒഴുകൂര്‍ സ്വയം സഹായക സംഘത്തിന്റെ മണ്ണറിയാം മരംവളര്‍ത്താം പദ്ധതിക്ക് തുടക്കമായി. തെരുവോരങ്ങളില്‍ വൃക്ഷത്തൈ നടീല്‍, വീടുകളില്‍ തൈകള്‍ എത്തിക്കല്‍ തുടങ്ങിയ നടന്നു.മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സി അബ്ദുള്‍ഗഫൂര്‍ അധ്യക്ഷയായി. ആര്‍ കെ ദാസ്, പി നൗഷാദ്, എ വി സുന്ദരന്‍, എം ശിഹാബ്, കെ രതീഷ്, പി സജീവ്കുമാര്‍, എം സുബൈര്‍, എ ബാലന്‍, ഒ കെ പ്രമോദ്, പി കെ രാമന്‍കുട്ടി, എം ശുഹൈബ്  നേതൃത്വം നല്‍കി. എടക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരുത ബ്ലൂസ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നടീലും വിതരണവും നടത്തി. വഴിക്കടവ് വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശരീഫ് ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ ഷാജി, ഏനി പനോലന്‍, കുഞ്ഞു കുരിക്കള്‍, ഉദയകുമാര്‍, സുബിന്‍, ഷെമിം കുരിക്കള്‍ സംസാരിച്ചു. മൂത്തേടം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൈ വിതരണം ജസ്മല്‍ പുതിയറ ഉദ്ഘാടനം ചെയ്തു. കെ ടി ശരീഫ്, പി ജംഷിദ്, പി നിയാസ്, കപ്പച്ചാലി മുഹമ്മദ്, സഹീറലി, അസിഫ്, സി കെ ഷംസു, കെ ഹബീബ്, സിറാജ്, വഹാബ്, ഉമ്മര്‍കോയ, യൂനുസ്, താജുദ്ദീന്‍, റംസാന്‍ നേതൃത്വം നല്‍കി. എടവണ്ണ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്ലിടുമ്പ് വോയ്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. മഴക്കുഴി നിര്‍മാണം, വൃക്ഷത്തൈ നടല്‍ എന്നിവ നടന്നു. എടവണ്ണ കൃഷി ഓഫിസര്‍ സുബൈര്‍ ബാബു ഉദ്ഘാടനം ചെയ്തു. വോയ്‌സ് ചെയര്‍മാന്‍ വി നിസാമുദീന്‍ അധ്യക്ഷത വഹിച്ചു. പി അബ്ദുല്ലക്കുട്ടി, സി പി ഇര്‍ഷാദ് ഉമ്മര്‍, പി മുജീബ് റഹ്മാന്‍, പി ഇര്‍ഷാദ്, സി സുബ്രന്മണ്യന്‍, എ ടി സൈനുല്‍ ആബിദീന്‍, വി ജാസീം, വി പി റമീസ് അഹമ്മദ് നേതൃത്വം നല്‍കി.കൊണ്ടോട്ടി: മൊറയുര്‍ കോബ്ര ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആയിരം വൃക്ഷത്തൈ വിതരണം നടത്തി. പി ഉബൈദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊറയുര്‍ പഞ്ചായത്ത് പ്രസിഡന്റ് സലീംതൈകള്‍ ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it