Flash News

ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ച് ഫലസ്തീനി ബാലന്‍ ; സംഗീത വീഡിയോ വൈറലാകുന്നു

ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിച്ച് ഫലസ്തീനി ബാലന്‍ ; സംഗീത വീഡിയോ വൈറലാകുന്നു
X


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ തുടങ്ങിയ ലോക നേതാക്കളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുന്ന ഫലസ്തീനി അഭയാര്‍ഥി ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ വൈറലാകുന്നു. സൈന്‍ റമദാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. തങ്ങളുടെ ഇഫ്താര്‍ ഫലസ്തീന്റെ തലസ്ഥാനമായ ജെറുസലേമിലായിരിക്കും എന്നു പറഞ്ഞുകൊണ്ട് ലോക നേതാക്കളുടെ കൈപിടിച്ച് അല്‍ അഖ്‌സ പള്ളിയിലേക്ക് നടന്നുനീങ്ങുന്ന കുട്ടിയിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.
അഭയാര്‍ഥിത്വത്തിന്റെ പ്രശ്‌നങ്ങളും ഫലസ്തീനിന്‍ സംഘര്‍ഷവും പ്രമേയമാകുന്ന വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത് സമീര്‍ അബൂദ് ആണ്.

https://youtu.be/JIJB7cv97Dg

Next Story

RELATED STORIES

Share it