Cricket

ലോക ട്വിന്റി-20; ഇന്ത്യാ-പാകിസ്താന്‍ വേദി ധര്‍മ്മശാലയില്‍ നിന്ന് മാറ്റി

ലോക ട്വിന്റി-20; ഇന്ത്യാ-പാകിസ്താന്‍ വേദി ധര്‍മ്മശാലയില്‍ നിന്ന് മാറ്റി
X
ICC-T20-World-Cup-



കറാച്ചി: സുരക്ഷാ കാരണങ്ങളെ ചൊല്ലി വിവാദമായ ലോക ട്വിന്റി-20 ടൂര്‍ണ്മമെന്റിലെ  ഇന്ത്യാ-പാകിസ്താന്‍ മല്‍സരത്തിലെ വേദി ധര്‍മ്മശാലയില്‍ നിന്ന് മാറ്റി. പാകിസ്താന്റെ കനത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യ വേദി മാറ്റിയത്. എന്നാല്‍ പുതിയ വേദി തീരുമാനിച്ചിട്ടില്ല. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ്  പ്രഥമ പരിഗണനയുള്ളത്. അതിനിടെ പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഐസിസിയുടെ ഔദ്ദ്യോഗിക വാര്‍ത്താസമ്മേളനത്തിന് ശേഷമായിരിക്കും പാകിസ്താന്‍ ടീമിനെ അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്തിടെ പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ടീമിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനമായത്.
്അതിനിടെ മല്‍സരത്തിന്റെ ടിക്കറ്റിന്റെ എണ്ണം  കുറച്ചതായി ആരോപണമുണ്ട്. 250 ടിക്കറ്റുകള്‍ മാത്രമാണ് പാകിസ്താന്‍ നല്‍കുക. സുരക്ഷ പ്രശ്‌നത്തെ തുടര്‍ന്നാണിതെന്നാണ് അധികൃതരുടെ വിശദീകരണം. മാര്‍ച്ച് 19നാണ് ഇന്ത്യാ പാക് കലാശപോരാട്ടം.
Next Story

RELATED STORIES

Share it