kasaragod local

ലോക ക്ഷയരോഗ ദിനം ആചരിച്ചു

ഉദുമ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേക്കലില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെഎ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എപി ദിനേശ്കുമാര്‍ ക്ഷയരോഗ ദിനസന്ദേശം നല്‍കി. ജില്ലാ ടിബി ഓഫിസര്‍ ഡോ.ടിപി ആമിന ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, പഞ്ചായത്തിലെ വിവിധ  സ്റ്റാന്‍ന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ  കെ സന്തോഷ്‌കുമാര്‍, കെ പ്രഭാകരന്‍, യുജെ സൈനബ നസീം, പഞ്ചാത്ത് അംഗം ചന്ദ്രന്‍ നാലാം വാതുക്കല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രാംദാസ്, നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ഐഎസ്എം മെഡിക്കല്‍ ഓഫിസര്‍ ഡോ.വിശ്വനാഥന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ സുജ, ടിഎഡിഎംഒ അബ്ദുല്‍ ഖാദര്‍, ഉദുമ എംഒപിഎച്ച്‌സി ഡോ. മുഹമ്മദ്, ഗോവിന്ദന്‍ സംസാരിച്ചു.
ക്ഷയരോഗബോധവല്‍ക്കരണറാലി പഞ്ചായത്ത് പരിസരത്ത് ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വികെ വിശ്വംഭരന്‍ ഫഌഗ് ഓഫ് ചെയ്തു.
Next Story

RELATED STORIES

Share it