Sports

ലോക ക്രിക്കറ്റിലെ അദ്ഭുതമായി ഒമാന്‍

ലോക ക്രിക്കറ്റിലെ അദ്ഭുതമായി ഒമാന്‍
X
Oman soak in their famous victory, Ireland v Oman, World T20 qualifie

ലോക ക്രിക്കറ്റില്‍ പുതിയൊരു ഏഷ്യന്‍ ശക്തി കൂടി ഉദയം ചെയ്തിരിക്കുന്നു. അഫ്ഗാനിസ്താനാണ് ഏറ്റവും അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ച ഏഷ്യന്‍ ടീം. എന്നാല്‍ അഫ്ഗാന്റെ വീരഗാഥകള്‍ പാടി നടന്നവര്‍ ഇപ്പോള്‍ ഒമാനോടൊപ്പമാണ്.
MAnu-slugക്രിക്കറ്റില്‍ ഒമാന്റെ പേര് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി ലോകകപ്പിന്റെ യോഗ്യതാറൗണ്ടിലെ അവിശ്വസനീയ വിജയത്തോടെ ഒമാന്‍ ഏവര്‍ക്കും അദ്ഭുതമായിക്കഴിഞ്ഞു. ഒമാനു മുന്നി ല്‍ അടിതെറ്റിയതാവട്ടെ പാകിസ്താന്‍, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാരെയെല്ലാം അട്ടിമറിച്ച് ശ്രദ്ധേയരായ അയര്‍ലന്‍ഡും. ബുധനാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ യോഗ്യതാ മല്‍സരത്തിലായിരുന്നു ഒമാന്റെ അമ്പരപ്പിക്കുന്ന വിജയം.
155 റണ്‍സെന്ന മോശമില്ലാത്ത വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒമാന്‍ അട്ടിമറി ജയം നേടുമെന്ന് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആത്മവിശ്വാസം കൈമുതലാക്കി ബാറ്റ് വീശിയ ഒമാന്‍ പോരാളികള്‍ക്ക് മുന്നി ല്‍ ഐറിഷ് പടയ്ക്ക് അടിതെറ്റി. 17 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 32 റണ്‍സ് വാരിക്കൂട്ടിയ അമീര്‍ അലിയുടെ പ്രകടനമാണ് ഒമാന്‍ ജയത്തിനു ചുക്കാന്‍പിടിച്ചത്. നേരത്തേ മുന്‍നിരയില്‍ ഓപണര്‍മാരായ സീഷാന്‍ മഖ്‌സൂദും (38) ഖവര്‍ അലിയും (34) ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
MOHALI, INDIA - MARCH 3: Oman T20 Cricket Team members during their practice session at PCA Stadium on March 3, 2016 in Mohali, India. (Photo by Gurminder Singh/Hindustan Times via Getty Images)

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒമാന്‍ കാലെടുത്ത് വച്ചിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി ലോകകപ്പിന്റെ യോഗ്യതാ മല്‍സരമാണ് ഒമാനില്‍ ആദ്യമായി ടെലിവിഷനില്‍ തദ്‌സമയം കാണിച്ച കളി. ലോക ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം ഡിവിഷനിലാണ് ഒമാന്‍ ഏകദിന മ ല്‍സരങ്ങള്‍ കളിച്ചിരുന്നത്.

Oman players celebrate their win over Ireland, Ireland v Oman, World T2

[caption id="attachment_57895" align="alignleft" width="200"]Sufyan Mehmood സൂഫിയാന്‍ മഹ്മൂദ്[/caption]

ഒമാന്‍ അഥവാ വിദേശികളുടെ ടീം
ഒമാന്‍ ക്രിക്കറ്റ് ടീമിനു കരുത്തേകുന്നത് വിദേശ താരങ്ങളുടെ സാന്നിധ്യമാണ്. ഇന്ത്യ, പാകിസ്താന്‍ എന്നീവിടങ്ങളില്‍ നിന്നുള്ളവരാണ് ഒമാന്‍ ടീമിന്റെ ശക്തി.
നിലവിലെ ടീമില്‍ ഒമാനില്‍ ജനിച്ചുവളര്‍ന്ന ഏക താരം സൂഫിയാന്‍ മഹ്മൂദാണ്. 24 മാത്രം പ്രായമുള്ള മഹ്മൂദ് മികച്ച ഫാസ്റ്റ് ബൗളര്‍ കൂടിയാണ്. ഒമാന്‍ ടീമിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.
അയര്‍ലന്‍ഡിനെതിരേ ഒമാന്‍ വിജയറണ്‍സ് കുറിച്ചപ്പോള്‍ ആവേശത്തോടെ ആദ്യം ഗ്രൗണ്ടിലേക്ക് കുതിച്ചെത്തിയത് മഹ്മൂദായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷമെന്നാണ് ഇതിനെക്കുറിച്ച് താരം പ്രതികരിച്ചത്.
40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഹ്മൂദിന്റെ കുടുംബം ഒമാനിലെത്തിയത്. താരത്തിന്റെ മാതാവ് പാകിസ്താന്‍ വംശജയാ ണ്. ക്രി ക്കറ്റ് തങ്ങളുടെ രക്തത്തിലുള്ളതാണെന്ന് മഹ്മൂദ് ആവേശത്തോടെ പറയുന്നു. ക്രിക്കറ്റ് കരിയറായി സ്വീകരിച്ചതുമുതല്‍ ലോകകപ്പില്‍ കളിക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
സമീപകാലത്ത് ദേശീയ ടീം നടത്തുന്ന ശ്രദ്ധേയമായ പ്രകടനം ഒമാനിലെ കുട്ടികളെ കൂടുതല്‍ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഹോങ്കോങിനെതിരേയും ഒമാന്‍ അട്ടിമറി ജയം നേടിയിരുന്നു.
പരിമിതികളെ അതിജീവിച്ച് മുന്നേറ്റം
നിരവധി പരിമിതികളെ അതിജീവിച്ചാണ് ഒമാന്‍ ക്രിക്കറ്റ് ടീം വളര്‍ന്നുവന്നത്. താരങ്ങള്‍ക്ക് പരിശീലിക്കാന്‍ നിലവാരമുള്ള ഒരു പിച്ച് പോലും രാജ്യത്തുണ്ടായിരുന്നില്ല.
2007ലാണ് ആദ്യമായി സിമന്റ് കൊണ്ടുള്ള പിച്ച് ഒമാന്‍ താരങ്ങള്‍ക്കായി നിര്‍മിച്ചത്. ഇപ്പോള്‍ മികച്ച നിലവാരമുള്ള ഒ രു പിച്ച് താരങ്ങള്‍ക്ക് ഒമാന്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. മക്‌സറ്റി ല്‍ നിന്ന് 20 കിമി അകലെയുള്ള അല്‍ അമീറത്തിലാണ് ഫ്‌ളഡ് ലിറ്റ് സൗകര്യമുള്ള പിച്ച് നിര്‍മിച്ചിരിക്കുന്നത്.

[caption id="attachment_57894" align="alignleft" width="250"]arun-poulose
അരുണ്‍ പൗലോസ്[/caption]

ഒമാന്‍ ടീമിലെ ഇന്ത്യന്‍ സാന്നിധ്യം
മലയാളി താരം അരുണ്‍ പൗലോസുള്‍പ്പെടെ ഇന്ത്യന്‍ വംശജരായ നിരവധി താരങ്ങള്‍ നിലവിലെ ഒമാന്‍ ടീമിലുണ്ട്. പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കിലും ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആലുവ സ്വദേശിയായ അരുണ്‍. 2010ല്‍ ഇന്ത്യയില്‍ ന ടന്ന വിജയ് ഹസാരെ ട്രോഫിയില്‍ താരം കളിച്ചിരുന്നു.
പരിചയസമ്പന്നനായ പേസര്‍ മുനിസ് അന്‍സാരിയാണ് അനുഭവസമ്പത്ത് കൊണ്ട് ഒമാന്‍ ടീമിലെ വല്ല്യേട്ടന്‍. മധ്യപ്രദേശിലെ സെഹോറില്‍ ജനിച്ച അന്‍സാരി സ്വന്തം നാട്ടി ല്‍ കളിക്കാ ന്‍ അവസരം നഷ്ടപ്പെട്ടതോടെയാണ് ഒമാനിലേക്ക് ചേക്കേറിയത്. മധ്യപ്രദേശിന്റെ രഞ്ജി ടീമില്‍ ഇടം ലഭിക്കാതിരുന്നതോടെ ഉപജീവനത്തിനായി അന്‍സാരി ഒമാനിലെത്തുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍ വൈസറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് ക്രിക്കറ്റിലും തന്റെ മികവ് പുറത്തെടുത്തു.
ജതീന്ദര്‍ സിങ് (പഞ്ചാബ്), അജയ് ലാല്‍കേറ്റ (ഗുജറാത്ത്), രാജേഷ് കുമാര്‍ രണ്‍പുര (ഗുജറാത്ത്), വൈഭവ് വതെഗവോന്‍കര്‍ (മുംബൈ) എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യക്കാര്‍.
Next Story

RELATED STORIES

Share it