Second edit

ലോക കോടതി

ലോക പോലിസിനോട് കളിച്ചാല്‍ ലോകകോടതിയായാലും രക്ഷയില്ല. ഹേഗില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. കോടതിയെ തകര്‍ത്തുകളയും എന്നു ഭീഷണിമുഴക്കിയിരിക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടന്‍. ബോള്‍ട്ടനെ കുപിതനാക്കിയത് അഫ്ഗാനില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ ലോക കോടതിയെടുത്ത തീരുമാനമാണ്. അഫ്ഗാനില്‍ സിവിലിയന്‍മാരുടെ മേല്‍ അമേരിക്കന്‍ സൈനികര്‍ വലിയതോതില്‍ കടന്നാക്രമണം നടത്തുകയുണ്ടായി. അവരുടെ ആക്രമണങ്ങളില്‍ ഒരുപാടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളുടെ ഗണത്തില്‍ വരുന്നതാണ് ഈ നടപടികളില്‍ പലതും.
അതു പരിശോധിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ബോള്‍ട്ടന്‍ കോടതിക്കെതിരേ തിരിഞ്ഞത്. ആഫ്രിക്കയിലും അറബ് നാടുകളിലും ഒക്കെയുള്ള ചില ഏകാധിപതികള്‍ക്കെതിരേ മാത്രമാണ് ഇത്രയുംകാലം ലോക കോടതിയുടെ നടപടികള്‍ ഉണ്ടായിരുന്നത്. ബുറുണ്ടിയിലെ സൈനിക ഭരണാധികാരികള്‍ക്കും സുദാനിലെ പ്രസിഡന്റ് ഉമര്‍ ഹസന്‍ അല്‍ ബഷീറിനെതിരേയും ഒക്കെ കോടതിയുടെ വാറന്റുണ്ട്. യുദ്ധക്കുറ്റങ്ങളും സിവിലിയന്‍മാരുടെ നേരെ നടന്ന കടന്നാക്രമണങ്ങളുമാണ് നടപടികള്‍ക്കു കാരണം. അതേ നടപടി വന്‍ശക്തിരാജ്യങ്ങള്‍ക്കെതിരേ എടുക്കാനുള്ള ശേഷി ലോക കോടതിക്കില്ല.



Next Story

RELATED STORIES

Share it