ലോക കപ്പ് വിജയാഘോഷം; ഫ്രാന്‍സില്‍ ആരാധകരും പോലിസും ഏറ്റുമുട്ടി
BY MTP16 July 2018 7:26 AM GMT
X
MTP16 July 2018 7:26 AM GMT
പാരിസ്: ഫ്രാന്‍സിന്റെ ലോക കപ്പ് വിജയത്തില്‍ പാരിസില്‍ ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം. ചാംപ്‌സ് എലിസീസ് വീഥിയില്‍ നടന്ന വിജയാഘോഷത്തിനിടെ മുപ്പതോളം യുവാക്കള്‍ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അക്രമാസക്തരായ ചിലര്‍ പോലിസിന് നേരെ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു. ഇതോടെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെക്കന്‍നഗരമായ ലിയോണിലും പോലിസും ആരാധകരും ഏറ്റുമുട്ടി. സിറ്റി സെന#ററില്‍ വലിയ സ്‌ക്രീനില്‍ മല്‍സരം പ്രദര്‍ശിപ്പിക്കുമ്പോളാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കള്‍ പോലിസ് വാഹനത്തിന് മുകളില്‍ കയറി വിജയം ആഘോഷി ക്കുകയായിരുന്നു.
മാര്‍സിലെയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായി. അക്രമത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. തെക്കുകിഴക്കന്‍ നഗരമായ അന്നെസിയില്‍ വിജയാഘോഷത്തിനിടെ രണ്ടു പേര്‍ അപകടത്തില്‍പ്പെട്ടു. 2015ലെ ഭീകരാക്രമണത്തിന് ശേഷം കടുത്ത ജാഗ്രതയാണ് ഫ്രഞ്ച് സര്‍ക്കാര്‍ പാലിക്കുന്നത്. ലോകകപ്പ് വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ചിരുന്നു.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT