ലോക ഐബിഡി ദിനം: ബോധവല്‍ക്കരണപരിപാടി മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ലോക ഐബിഡി ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന ഐബിഡി അവബോധ പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മഞ്ജു വാര്യര്‍ നിര്‍വഹിച്ചു. കോളിറ്റിക്‌സ് ആന്റ് ക്രോണ്‍സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പിവിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡൈജസ്റ്റീവ് ഡിസീസസ്സാണ് പരിപാടി സംഘടിപ്പിച്ചത്. കാന്‍സര്‍ പോലുള്ള രോഗങ്ങളെപ്പറ്റി ക്ലാസുകള്‍ നടക്കാറുണ്ട് എന്നാല്‍, ഐബിഡി എന്ന അസുഖത്തെക്കുറിച്ച് ശരിയായ അറിവ് കേരളത്തില്‍ ഇല്ല. ബോധവല്‍ക്കരണം നടത്തുന്നത് വഴി കൂടുതല്‍ പേരിലേക്ക് ഐബിഡിയുടെ അറിവ് പകര്‍ന്ന് നല്‍കാന്‍ സാധിക്കുമെന്ന് മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. കുടലില്‍ നീര്‍ക്കെട്ടുണ്ടാവുന്ന ഐബിഡി രോഗാവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കലൂര്‍ പിവിഎസ് ആശുപത്രിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പിവിഎസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി വി മിനി,  പിവിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയജസ്റ്റീവ് ഡിസീസസ്സ് ഡയറക്ടര്‍ ഡോ മാത്യു ഫിലിപ്, പിആര്‍ഒ വിന്‍സി വര്‍ഗീസ്, ഡോ. പ്രകാശ് സഖറിയാസ്, എന്‍ഡോസ്‌കോപി ഇന്‍ചാര്‍ജ് ഡോ. ജെന്‍സി ജോണ്‍സണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it