Flash News

ലോക്‌സഭാ തിരഞ്ഞെടുപ്പ് : എന്‍ഡിഎ സംവിധാനം വിപുലീകരിക്കാന്‍ നിര്‍ദേശം



ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍ഡിഎ സംവിധാനം വിപുലീകരിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എന്‍ഡിഎ വിപുലീകരണ വിഷയം ചര്‍ച്ചയായത്.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ബൂത്ത്തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമിത് ഷാ ജൂലൈ 25, 26, 27 തിയ്യതികളില്‍ കേരളത്തില്‍ എത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. വിശാഖപട്ടണത്തെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമായിരിക്കും അമിത്ഷായുടെ കേരള സന്ദര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും ദേശീയ അധ്യക്ഷന്റെ വരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുമെന്നും കുമ്മനം പറഞ്ഞു.ഇരു മുന്നജണികളിലെയും ചില ഘടകകക്ഷികള്‍ എന്‍ഡിഎയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ വരുംനാളുകളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം വിളിച്ചുവരുത്തിയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നു കുമ്മനം പ്രതികരിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവരും അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it