kannur local

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ നടപടി തുടങ്ങി

കണ്ണൂര്‍: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടപടി തുടങ്ങി. കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി.
എന്നാല്‍, ബൂത്തിലുപയോഗിച്ച പ്രിസൈഡിങ് ഓഫിസര്‍ മാര്‍ക്ക് ചെയ്യുന്ന വോട്ടര്‍പട്ടികയും വോട്ടര്‍മാര്‍ ഒപ്പിടുന്ന സിഗ്‌നേച്ചര്‍ ഫയലും പോലിസിന് ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു.
ഈ രണ്ടുകോപ്പിയും ലഭിച്ചാല്‍ മാത്രമേ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാനാവൂ. വോട്ടിങ് കഴിഞ്ഞാല്‍ മാര്‍ക്ക്ഡ് കോപ്പിയും സിഗ്‌നേച്ചര്‍ ഫയലും റവന്യുവകുപ്പിന് കീഴില്‍ ട്രഷറി ലോക്കറിലാണ് സൂക്ഷിക്കുക.
ഇതുരണ്ടും ലഭിക്കുന്നതിന് യുഡിഎഫ് കോടതിയെ സമീപിച്ചതോടെയാണ് ഫയലുകള്‍ പോലിസിന് ലഭിക്കാനാടിയക്കായത്. പരാതി അന്വേഷിക്കുന്നതിന് ട്രഷറി ലോക്കറില്‍ സൂക്ഷിച്ച വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയും സിഗ്‌നേചര്‍ ഫയലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി ജില്ലാകലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാരാതിയില്‍ 22പേര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എരുവേശ്ശി പഞ്ചായത്തിലെ 109ാം ബൂത്തില്‍ നാട്ടിലില്ലാത്ത 59പേരുടെ കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി.
ഇതിന് പ്രിസൈഡിങ് ഓഫിസറും കൂട്ടുനിന്നതായി ആരോപണമുണ്ട്. കള്ളവോട്ട് ചെയ്ത 22 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി പോലിസ് ആരംഭിച്ചു.
Next Story

RELATED STORIES

Share it