ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങും ഡിജിപിമാരായി ചുമതലയേറ്റു

തിരുവനന്തപുരം: ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങും തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഇന്നലെ ചുമതലയേറ്റു. ബെഹ്‌റ ഫയര്‍ഫോഴ്‌സ് കമാന്‍ഡന്റ് ജനറലായും ഋഷിരാജ് സിങ് ജയില്‍ മേധാവിയായുമാണ് സ്ഥാനമേറ്റത്.
കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിക്കാതിരുന്ന സാഹചര്യത്തില്‍ നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇരുവരും ഈ മാസം 18 വരെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നും ഇവര്‍ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു.
പ്രശ്‌നം പരിഹരിക്കാമെന്ന ചീഫ് സെക്രട്ടറിയുടെ ഉറപ്പിന്‍മേലാണ് ഇരുവരും ചുമതലയേറ്റത്. ചുമതലയേല്‍ക്കുന്നതിനു മുമ്പായി ബെഹ്‌റയും ഋഷിരാജ് സിങും നിയമസഭയിലെത്തി മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഫയര്‍ഫോഴ്‌സ് മേധാവിസ്ഥാനം കേഡര്‍ തസ്തികയാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കു ഡിജിപി സ്‌കെയിലില്‍ ശമ്പളം പരിഗണിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it