Second edit

ലോക്പാല്‍

ലോക്പാല്‍ എന്നു കേള്‍ക്കുമ്പോള്‍ നാം ഓര്‍ക്കുക അന്നാ ഹസാരെയെ ആണ്. അഞ്ചുകൊല്ലം മുമ്പ് അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളിലൊന്നാണ് ലോക്പാല്‍. ഹസാരെയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ ഗവണ്‍മെന്റ് കോണ്‍ഗ്രസ് എംപി അഭിഷേക് സിങ്‌വി അധ്യക്ഷനായി ഒരു പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് രാജ്യത്ത് ലോക്പാല്‍, ലോകായുക്ത എന്നീ സംവിധാനങ്ങള്‍ നിലവില്‍ വന്നത്.
എന്നാല്‍, അറുപതുകളില്‍ തന്നെ ഇന്ത്യയിലും ഓംബുഡ്‌സ്മാന്‍ മാതൃകയിലൊരു പദവി ആവശ്യമാണെന്ന് നിരന്തരമായി ആവശ്യപ്പെട്ടുപോന്ന ഒരാളുണ്ട്- അഭിഷേക് സിങ്‌വിയുടെ പിതാവ് എല്‍ എം സിങ്‌വി. അക്കാലത്ത് എംപിയായിരുന്ന സിങ്‌വി 1963 മുതല്‍ 1967 വരെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. സിങ്‌വിയുടെ ആവശ്യം കേട്ട ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ തമാശയായി ഇങ്ങനെ ചോദിച്ചുവത്രെ- ഏതു മൃഗശാലയിലെ മൃഗമാണിത്?
1969ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി വൈ ബി ചവാന്‍ ലോക്്‌സഭയില്‍ ലോക്പാല്‍ ബില്ല് അവതരിപ്പിച്ചു. എന്നാല്‍, പാര്‍ലമെന്റ് പിരിച്ചുവിട്ടതു കാരണം ബില്ല് രാജ്യസഭയില്‍ വയ്ക്കാന്‍ കഴിഞ്ഞില്ല. ബില്ല് പിന്നീട് വിസ്മൃതമാവുകയും പതിറ്റാണ്ടുകള്‍ക്കുശേഷം ബില്ലിനുവേണ്ടിയുള്ള ആവശ്യം അന്നാ ഹസാരെയിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ശക്തിപ്പെടുകയുമാണുണ്ടായത്. പക്ഷേ, എല്‍ എം സിങ്‌വിയെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ!
Next Story

RELATED STORIES

Share it