Flash News

ലോക്കോ പൈലറ്റില്ലാതെ ഇലക്ട്രിക് ട്രെയിന്‍ 13 കി.മീ സഞ്ചരിച്ചു



കലബുറഗി: ലോക്കോ പൈലറ്റില്ലാതെ ഇലക്ട്രിക് ട്രെയിന്‍ 13 കിലോമീറ്റര്‍ സഞ്ചരിച്ചു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥന്‍ ബൈക്കില്‍ എത്തിയാണ് എന്‍ജിന്‍ നിര്‍ത്തിയത്. ചെന്നൈ-മുംബൈ ട്രെയിനില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കാനാണ് വ്യാഴാഴ്ച പുലര്‍ച്ചെ വാഡി സ്റ്റേഷനില്‍ നിര്‍ത്തിയത്. മഹാരാഷ്ട്രയിലെ വാഡി-സോലാപൂര്‍ റൂട്ട് വൈദ്യുതീകരിക്കാത്തതാണ് എന്‍ജിന്‍ മാറ്റാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം ട്രെയിന്‍ മുന്നോട്ടുപോവുകയായിരുന്നു. ഉടന്‍ തന്നെ വാഡി സ്റ്റേഷന്‍ അധികൃതര്‍ അടുത്ത സ്‌റ്റേഷനുകളിലേക്ക് അപായസന്ദേശങ്ങള്‍ അയച്ചു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥന്‍ നവാറിനടുത്തു വച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. എന്നാല്‍, അപ്പോഴേക്കും ട്രെയിന്‍ 13 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it