kozhikode local

ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്; ചെങ്ങോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: ചെങ്ങോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിന് 2013-2014, 2014-2015 കാലയളവില്‍ 670139 രൂപയുടെ നഷ്ടമുണ്ടായതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്. വരവിനങ്ങളിലെ നഷ്ടം 4780 രൂപയും ചെലവിനങ്ങളിലെ നഷ്ടം-ഓഡിറ്റില്‍ അംഗീകരിക്കാത്ത തുക 665359ഉം ഓഡിറ്റില്‍ തടസപ്പെടുത്തിയ തുക 7256716 രൂപയുമാണ്. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കാതെ ഭവന നിര്‍മാണപുനരുദ്ധാരണങ്ങള്‍ക്കു സബ്‌സിഡി അനുവദിക്കുന്നുവെന്നു റിപോര്‍ട് പറയുന്നു. കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും അനുവാദപത്രം കരസ്ഥമാക്കാതെ കെട്ടിടം നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ കെട്ടിടത്തിന് വ്യതിയാനം വരുത്തുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇത് ലംഘിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, പഞ്ചായത്ത് പരിധിയില്‍ സെക്രട്ടറിയുടെ നിര്‍മാണ അനുമതിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് പരിശോധിച്ച് തെറ്റായ കെട്ടിടങ്ങളെ അനധികൃതമായി പ്രഖ്യാപിക്കണം.
സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ റണ്‍ കേരള റണ്‍ പരിപാടി നടപ്പാക്കിയതിനാല്‍ ചെലവായ 20100 രൂപ ഉത്തരവാദികൡ നിന്ന് ഈടാക്കണം, വിദേശത്ത് തൊഴില്‍ തേടി പോവുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും മുമ്പ് വിദേശത്ത് പോയവര്‍ക്ക് ധനസഹായം നല്‍കി, ഇതുമൂലമുണ്ടായ 42157 രൂപയുടെ നഷ്ടം സെക്രട്ടറിയില്‍ നിന്നും തീരുമാനം എടുത്ത അംഗങ്ങളില്‍ നിന്നും ഈടാക്കണം. ദലിത് വിഭാഗങ്ങള്‍ക്കുള്ള ഭവനപുനരുദ്ധാരണ പരിപാടിയില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കാതെ ധനസഹായം അനുവദിച്ചു. നാലു പേര്‍ക്കാണ് സഹായം നല്‍കിയത്. ഇതു മൂലം പഞ്ചായത്തിനുണ്ടായ 62500 രൂപയുടെ നഷ്ടം തെറ്റായ തീരുമാനമെടുത്ത പഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ പങ്കെടുത്ത മെമ്പര്‍മാര്‍ എന്നിവരില്‍ നിന്ന് ഈടാക്കണം.
ആട് വളര്‍ത്തല്‍ പദ്ധതിയില്‍ മുന്‍ഗണന പരിഗണിക്കാതെ സബ്‌സിഡി അനുവദിച്ചതായി റിപോര്‍ട് പറയുന്നു. 485 പേര്‍ക്ക് ആടിനെ നല്‍കിയ പദ്ധതിയില്‍ അപാകത കണ്ടെത്തിയതിനാല്‍ 177000 രൂപയുടെ ചെലവ് ഓഡിറ്റ് തടസത്തില്‍ വച്ചു. ആന്തട്ട യുപി സ്‌കൂള്‍ ഭൗതിക സാഹചര്യം ഒരുക്കല്‍ പദ്ധതിയില്‍ ഫര്‍ണീച്ചര്‍ വാങ്ങിയപ്പോള്‍ സര്‍ക്കാര്‍ നിരക്കിനേക്കാള്‍ അധികം നല്‍കിയതിനാല്‍ 93263 രൂപയുടെ ചെലവ് തടസപ്പെ
ടുത്തി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനലെ അപാകതകള്‍ മൂലം 412386 രൂപയും തടസപ്പെടുത്തി. ഹോമിയോ ആശുപത്രിക്കു മരുന്നു വാങ്ങാന്‍ 16000 രൂപ ചെലവഴിച്ചെങ്കിലും ഹോംകോ മരുന്നു ലഭ്യമാക്കിയില്ല. സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിക്കു ചെലവഴിച്ച 2115100 രൂപയും ഓഡിറ്റ് തടസപ്പെടുത്തി.
13.6 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളിലായി 25923 പേരാണ് ജീവിക്കുന്നത്.
Next Story

RELATED STORIES

Share it