Flash News

ലോകായുക്ത രജിസ്ട്രാറായി അനില്‍ കുമാര്‍ ചുമതലയേറ്റു



തിരുവനന്തപുരം: ലോകായുക്ത രജിസ്ട്രാറായി ജില്ലാ ജഡ്ജി ജി അനില്‍ കുമാര്‍ ചുമതലയേറ്റു. ലോകായുക്ത ഓഫിസിന്റെ ഭരണപരമായ ചുമതലകള്‍ക്കു പുറമേ പൊതുപ്രവര്‍ത്തകരുടെ ആസ്തികള്‍ സംബന്ധിച്ച പത്രികകള്‍ സ്വീകരിക്കുകയും വിശകലനം ചെയ്ത് നടപടിയെടുക്കുകയും ചെയ്യുകയെന്ന ചുമതല കൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. പഞ്ചായത്ത് മെംബര്‍മാരും സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സര്‍ക്കാര്‍ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്, അതോറിറ്റികള്‍ തുടങ്ങിയവയുടെ ബോര്‍ഡ് അംഗങ്ങള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജില്ലാതല നേതാക്കള്‍, എയ്ഡഡ് സ്‌കൂളുകളുടെയും കോളജുകളുടെയും യൂനിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈവറ്റ് കോളജുകളുടെയും മാനേജര്‍മാര്‍ എന്നിവര്‍ ഇദ്ദേഹത്തിനു മുമ്പാകെയാണ് അവരുടെ ആസ്തി സംബന്ധിച്ച പൂര്‍ണ വിവരം ഫയല്‍ ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it