Flash News

ലോകസമ്മേളനം: ഇന്ത്യന്‍ സംഘത്തെ സറഫ് നയിക്കും



തിരുവനന്തപുരം: സൗത്ത് കൊറിയയിലെ സിയോളില്‍ 15 മുതല്‍ 19 വരെ നടക്കുന്ന 25ാമത് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍(ടിഎഎഫ്‌ഐഎസ്എ) വേള്‍ഡ് കോണ്‍ഫറന്‍സിനുള്ള ഇന്ത്യന്‍ സംഘത്തെ എ സറഫ് നയിക്കും. ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ സഹകരണത്തോടുകൂടി ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ സംഘടിപ്പിക്കുന്ന ലോകസമ്മേളനത്തില്‍ ആക്ടീവ് വേള്‍ഡ് 2030 എന്ന വിഷയത്തെ ആസ്പദമാക്കി മിഷന്‍ 2030 എന്ന പദ്ധതിയെകുറിച്ചുള്ള പ്രബന്ധം ഇദ്ദേഹം അവതരിപ്പിക്കും. മുന്‍ ദേശീയ സൈക്ലിങ് താരവും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ടെക്‌നിക്കല്‍ കമ്മിറ്റി മുന്‍ കണ്‍വീനറും കേരള യൂനിവേഴ്‌സിറ്റിയുടെ മുന്‍ സൈക്ലിങ് കോച്ചുമാണ് സറഫ്. ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ അംഗീകൃത സ്‌പോര്‍ട്‌സ് ഫോര്‍ ഓളിന്റെ സര്‍ട്ടിഫൈഡ് ലീഡറും നിയമബിരുദധാരിയും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദധാരിയുമായ ഇദ്ദേഹം സംസ്ഥാന ചരക്കുസേവന നികുതിവകുപ്പിലെ ഡപ്യൂട്ടി കമ്മീഷണറാണ്. തിരുവനന്തപുരം കരമനയില്‍ സ്ഥിരതാമസക്കാരനായ ഇദ്ദേഹം പരേതനായ അബൂബക്കറിന്റേയും ഷരീഫാ ബീവിയുടേയും മകനാണ്. ഭാര്യ: സെക്രട്ടേറിയെറ്റിലെ അണ്ടര്‍ സെക്രട്ടറിയും മുന്‍ ഇന്റര്‍നാഷനല്‍ ഹാന്‍ഡ്‌ബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന റജീനാബീഗം. മക്കള്‍: ലാമിയ, മുഹമ്മദ് അസഫ്.
Next Story

RELATED STORIES

Share it