Pravasi

ലോകരാജ്യങ്ങള്‍ക്ക്്് യു.എ.ഇ.യുടെ റമദാന്‍ സഹായം

അബുദാബി: ലോക രാജ്യങ്ങളിലെ ആയിരക്കണക്കിന് പേര്‍ക്ക് അവശ്യവസ്തുക്കളുമായി യു.എ.ഇ യുടെ റമദാന്‍ ഉപഹാരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വിവിധ രാജ്യ ങ്ങളില്‍ വിഷമമനുഭവിക്കുന്നവരുടെ കൈകളിലേക്ക് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും യഥാസമയം എത്തിച്ചുകൊടുക്കുകയെന്ന മഹത്തായ ദൗത്യമാണ് യു.എ.ഇ ചെയ്തുകൊണ്ടിരിക്കുന്നത്.
ശൈഖ് ഖലീഫ ഫൗണ്ടേഷന്‍,ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്ഫൗണ്ടേഷന്‍,എമിറേറ്റ്‌സ് റെഡ് ക്രസ്സന്റ്,ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ,ശൈഖ ഫാത്തിമ ചാരിറ്റി തുടങ്ങി നിരവധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് റമദാന്‍ ഉപഹാരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങള്‍ക്ക് വ്യത്യസ്ഥവും വിഭവ സമൃദ്ധവുമായ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നതിനുപുറമെയാണ് ലോകരാജ്യങ്ങളിലേക്കും സാധനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്.
പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിനം വസ്തുക്കള്‍ എത്തിച്ചുതുടങ്ങിയത്. ദാരിദ്ര്യം  നോമ്പുകാരന് വിഷമമായി മാറരുതെന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് യു.എ.ഇ ഭരണകൂടം നടത്തുന്ന ഇത്തരം മാനുഷിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏറെ   താല്‍പര്യത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.
ഭക്ഷണപഥാര്‍ത്ഥങ്ങള്‍ക്കുപുറമെ നിത്യജീവിതത്തിനുവേണ്ട മറ്റു അവശ്യ വസ്തുക്കളും എത്തിക്കുന്നതില്‍ അധികൃതര്‍ പ്രത്യേകം താല്‍ലപര്യം പ്രകടിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ദിര്‍ഹം ചെലവഴിച്ചാണ് ഓരോ രാജ്യത്തേയും ജനങ്ങളുടെ ക്ഷേമത്തിന് സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. പുണ്യറമദാന്‍ കാരുണ്യത്തിന്റെതും സഹജീവികളോടുള്ള ദയയുടെയും ആത്മബന്ധത്തിന്റെതുമാക്കിമാറ്റാന്‍ ഭരണാധികാരികള്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എമിറേറ്റ്‌സ് റെഡ് ക്രസ്സന്റ് സൊസൈറ്റി അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാ ബൂളിലേക്ക് 96 ടണ്‍ ഈത്തപ്പഴമാണ് കഴിഞ്ഞ ദിവസം എത്തിച്ചുകൊടുത്തത്. കാബൂളിലെ യു.എ.ഇ എംബസ്സിയുടെ സഹകരണത്തോടെയാണ് അഫ്ഗാനിസ്ഥാനിന്റെ വിവിധ മേഖലകളില്‍ ഇവ വിതരണം ചെയ്യുന്നത്. ഖലീഫ ബിന്‍ സായിദ് ഫൗണ്ടേ ഷന്‍ സിറിയയില്‍ 36,323 ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഫലസ്തീനില്‍ 11,260ഉം ലബനാനില്‍ 15,528 പാക്കറ്റുകളും അര്‍ഹരുടെ കരങ്ങളിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 400ടണ്‍ ഭക്ഷ്യവസ്തുക്കളുമായി യമനില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍ വിമാനം എത്തിച്ചേരുകയുണ്ടായി.
യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍,പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, അബുദാബി കിരീടാവകാശിയും സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈ ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ഷം തോറും മദാനില്‍ നിരവധി സേവന പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it