Idukki local

ലോകപരിസ്ഥിതി ദിനാചരണം തൊടുപുഴയില്‍



തൊടുപുഴ: ലോകപരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ തൊടുപുഴയില്‍ നടത്തും. തൈവിതരണം, തൈനടീല്‍, തോട് -പുഴ ശുചീകരണവും തീരങ്ങളില്‍ മുളതൈകള്‍ നട്ടുപിടിപ്പിക്കലും, കോലാനി - വെങ്ങല്ലൂര്‍, തെനംകുന്ന് ബൈപ്പാസ് റോഡുകളുടെ വശങ്ങളില്‍ തൈനടിലും പരിപാലനവും പരിസ്ഥിതിപഠന ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളിന്റെ സഹകരണത്തോടെ പാരിഷ് ഹാളില്‍ നടത്തുന്ന ദിനാചരണ പരിപാടി പി ജെ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അദ്ധ്യക്ഷത വഹിക്കും. നാഗാര്‍ജ്ജുന കാര്‍ഷിക വിഭാഗം മേധാവി ബേബി ജോസഫ് ഔഷധ സസ്യങ്ങള്‍  വീടിനും നാടിനും എന്ന വിഷയത്തില്‍ ക്ലാസ്സും പരിസ്ഥിതി ക്വിസ് മത്സരവും നടത്തും. കോലാനി - വെങ്ങല്ലൂര്‍, തെനംകുന്ന് ബൈപ്പാസ് റോഡുകളുടെ വശങ്ങളില്‍ തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തൈനടിലും ശുചീകരണവും നടത്തും. പി.ജെ. ജോസഫ് എം.എല്‍.എ തൈനടീലിന് തുടക്കം കുറിക്കും. ലണ്ടനിലെ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മലയാളി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അജി പീറ്റര്‍ 6-നു രാവിലെ 9.30ന് ന്യൂമാന്‍ കോളജ്, 1.30 ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 8 ന് രാവിലെ 9.30 ന് ഡയറ്റ് ലാബ് യു.പി. സ്‌കൂള്‍, 1.30ന് സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍, 9 ന് രാവിലെ 9.30 ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 1.30 ന് മണക്കാട് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരിസ്ഥിതി പഠന ക്ലാസ്സുകള്‍ നടത്തും.
Next Story

RELATED STORIES

Share it