Flash News

ലോകത്ത് വധശിക്ഷയില്‍ 54 ശതമാനം വര്‍ധന

ലോകത്ത് വധശിക്ഷയില്‍  54 ശതമാനം വര്‍ധന
X
hange

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്ത്  വധശിക്ഷ നടപ്പാക്കിയത് 1634 പേര്‍ക്കെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍.  25 രാഷ്ട്രങ്ങളിലായി നടത്തിയ പഠനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വധശിക്ഷയില്‍ 54 ശതമാനം വര്‍ധനവുണ്ടായതായി സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  2014ല്‍ ഇത് 1061 ആയിരുന്നു. 1989 ന് ശേഷം ഇത്രയും അധികം പേരെ ഒരു വര്‍ഷം തൂക്കിലേറ്റുന്നത് ഇതാദ്യമായാണ്. ഇതില്‍ 90 ശതമാനം കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടത് പാകിസ്താന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്.

ഏഷ്യയില്‍ ഇറാനില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായി. സൗദിയില്‍ 72 ശതമാനം വര്‍ധിച്ചു. അമേരിക്കന്‍ രാജ്യങ്ങളില്‍ യുഎസില്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. 2015ല്‍ കോംഗോ, ഫിജി, മഡഗാസ്‌കര്‍, സുറിനാം എന്നീ രാജ്യങ്ങളില്‍ വധശിക്ഷ നിരോധിച്ചിരുന്നു. ഇതോടെ വധശിക്ഷ നിരോധിച്ച രാജ്യങ്ങളുടെ എണ്ണം 102 ആയി.
Next Story

RELATED STORIES

Share it