Business

ലോകത്തില്‍ ഏറ്റവും സമ്പന്നനായ മലയാളി യുസുഫലി

ലോകത്തില്‍ ഏറ്റവും സമ്പന്നനായ മലയാളി യുസുഫലി
X
Yusuf-Ali-MA

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. ലോകത്തിലെ ഒന്നാം സ്ഥാനം മൈക്രോ സോഫ്റ്റ്്് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഈ വര്‍ഷവും തിരഞ്ഞെടുത്തു. രണ്ടാം സ്ഥാനം സ്‌പെയിനിലെ ഫാഷന്‍ രംഗത്തെ വ്യവസായിയായ അമാനിസിയോ ഒര്‍ട്ടേഗയാണ്. മൂന്നാം സ്ഥാനം അമേരിക്കന്‍ വ്യവസായി ആയ വാറന്‍ ബഫറ്റ് ആണ്. ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളത് പ്രമുഖ എണ്ണ പെട്രോകെമിക്കല്‍ വ്യവസായി ആയ മുകേഷ് ആംബാനിയാണ്. ലോക മുതലാളിമാരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ സഥാനം 36 ആണ്. ഇന്ത്യയില്‍ രണ്ടാ സ്ഥാനം പ്രമുഖ വ്യാപാരിയും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടറുമായ ദിലീപ് സംഘ്്‌വിയാണ്, മൂന്നാം സ്ഥാനം വിപ്രോ ചെയര്‍മാനും വ്യാപാരിയുമായ അസീം പ്രേംജിയാണ്. മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസുഫലിയാണ്. രണ്ടാം സ്ഥാനം കൊല്ലം സ്വദേശിയായ രവി പിള്ളയാണ്. ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെംസ് എജുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് മൂന്നാം സ്ഥാനത്ത്. ക്രിസ് ഗോപാല കൃഷ്ണനും ഡോ.ആസാദ് മൂപ്പനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
Next Story

RELATED STORIES

Share it