Business

ലോകത്തിലെ ഏറ്റവും വിലയേറിയ ആഡംബര കാര്‍ ബെന്ടയ്ഗ 22ന് ഇന്ത്യയിലെത്തും

ലോകത്തിലെ ഏറ്റവും വിലയേറിയ ആഡംബര കാര്‍ ബെന്ടയ്ഗ 22ന് ഇന്ത്യയിലെത്തും
X
bentley-bentayga-4

ന്യൂയോര്‍ക്ക: ബെന്റലേ മോട്ടോഴ്‌സിന്റെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറായ ബെന്റലേ ബെന്‍ടയ്ഗ ഏപ്രില്‍ 22ന് ഇന്ത്യയിലെത്തും. ബെന്‍ടയ്ഗയുടെ ഇന്ത്യന്‍ ഷോറൂമിലെ ഉദ്ഘാടനം ഏപ്രില്‍ 22ന് നടക്കുമെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

bentley-bentayga-3

3.5 കോടി മുതല്‍ ആറു കോടിവരെയാണ് ഇതിന്റെ വില. കഴിഞ്ഞ വര്‍ഷാവസാനം ഫ്രാങ്ക്‌ഫോര്‍ട്ടില്‍ നടന്ന മോട്ടോര്‍ ഷോയിലായിരുന്നു ആദ്യമായി കാര്‍ പുറത്തിറക്കിയത്.
bentley-bentayga-2
റോഡിലും അല്ലാത്തയിടങ്ങളിലും മികച്ച സ്പീഡ് കപാസിറ്റി ഉണ്ടെന്നാണ്  ഇതിന്റെ ഒരു പ്രത്യേകത . മണിക്കൂറില്‍ 301 കിലോമീറ്ററാണ് ടോപ് സ്പീഡ്. നാല് റൗണ്ടുള്ള എല്‍ഇഡി ഹെഡ്‌ലാംപസ്, ഒരു മാട്രിക്‌സ് ഫ്രണ്ട് ഗ്രില്‍, ബി ഷേപ്പഡ് സൈഡ് വെന്റ്, ഫുള്‍ ലെതര്‍ ഇന്റീരിയര്‍, പനോരമിക് സണ്‍റൂഫ്, എട്ട് ഇഞ്ചുള്ള ടച്ച് സക്രീന്‍ ഇന്‍ഫോട്ടെയ്ന്‍മെന്റ് സംവിധാനം, വോയിസ് കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നിരവധി പ്രത്യേകതയുമായാണ് ബെന്‍ടയ്ഗ ഇന്ത്യന്‍ റോഡുകളിലേക്ക് വരുന്നത്.

bentley-bentayga_1
Next Story

RELATED STORIES

Share it