ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ബാറ്റ് കോഴിക്കോട്ട്

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ആന്റ് ഫിറ്റ്‌നസ് ഹൈപ്പര്‍ മാര്‍ക്കറ്റായ കോസ്‌മോസ് സ്‌പോര്‍ട്‌സിന്റെ കോഴിക്കോട് ഷോറൂമില്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ബാറ്റ് ഒരുങ്ങി. ബാഡ്മിന്റണ്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ബാഡ്മിന്റണ്‍ ബാറ്റ് ഒരുക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രംഗത്ത് ശ്രദ്ധേയനായ എം ദിലീപിന്റെ നേതൃത്വത്തിലാണ് 19 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള ബാഡ്മിന്റണ്‍ ബാറ്റ് ് നിര്‍മിച്ചിരിക്കുന്നത്.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ കോസ്‌മോസ് സ്‌പോര്‍ട്‌സില്‍ ബാറ്റ് പ്രദര്‍ശിപ്പിക്കും. പുതുതലമുറയിലേക്ക് കായിക വ്യായാമത്തിന്റെ പ്രാധാന്യവും പ്രസക്തിയും പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് ബാറ്റ് നിര്‍മിച്ചിരിക്കുന്നതതെന്നു ഭാരവാഹികള്‍ അറിയിച്ചു. കലാകായിക രംഗത്തെ പ്രമുഖര്‍ ബാറ്റ് നിര്‍മാണത്തില്‍ പങ്കാളികളായിട്ടുണ്ട്.
Next Story

RELATED STORIES

Share it