kozhikode local

ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി ചുട്ട് കോഴിക്കോട് പന്തിഭോജനം

കോഴിക്കോട്: കേരളത്തില്‍ നില നിന്നിരുന്ന ജാതീയ വേര്‍തിരിവുകള്‍ക്കെതിരെ ഒരു നൂറ്റാണ്ട് മുമ്പ് സഹോദരന്‍ അയ്യപ്പന്‍ നടത്തിയ ‘പന്തിഭോജനം’ എന്ന പ്രതിഷേധ പ്രവൃത്തിയെ കോഴിക്കോട് പുനരാവിഷ്‌കരിക്കുന്നു.കഴിക്കാനും ധരിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ക്കെതിരെയുള്ള താക്കീത് കൂടിയാണ് പന്തിഭോജനം.
ആറ് മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി ചുട്ട് സൗഹൃദ ഊട്ട് നടത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗിന്നസ് റെക്കാര്‍ഡ് കൂടിയാവും ഈ പ്രതിഷേധ കൂട്ടായ്്മ.കുറേറ്ററും കാര്‍ട്ടൂണിസ്റ്റും ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറുമായ എം ദിലിഫ് ആണ് പരിപാടിയുടെ ആസൂത്രണം നിര്‍വഹിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ചട്ടി പ്രകാശനം ഇന്ന് വൈകിട്ട് ഏഴു മുതല്‍ 8.30 വരെ അഡ്രസ് മാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. 175 കെ ജി തൂക്കവും ആറ് മീറ്റര്‍ വ്യാസവുമുള്ള ചപ്പാത്തി ചുടലും സൗഹൃദ ഊട്ടും മെയ് 10ന് അഡ്രസ് മാളില്‍ നടക്കും. ഗിന്നസ് ബുക്ക് പ്രതിനിധികളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
Next Story

RELATED STORIES

Share it