Flash News

ലോകത്തിലെ ഏറ്റവും വലിയ ഗാന്ധിപ്രതിമ കണ്ണൂരില്‍



കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സാധു എന്റര്‍പ്രൈസസ് 75ാം വാര്‍ഷികത്തിന്റെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ ചാലയിലെ സാധു മെറി കിങ്ഡം അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് ഇരിപ്പിടത്തില്‍നിന്ന് 43 അടി ഉയരത്തിലിരിക്കുന്ന മഹാത്മഗാന്ധിയുടെ  പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രശസ്ത ശില്‍പി സര്‍വോത്തമനാണ് പ്രതിമ നിര്‍മിച്ചത്. ഇന്നലെ വൈകീട്ട് പ്രതിമയുടെ അനാച്ഛാദനം കണ്ണൂരിലെ പൗരാവലി കൂട്ടമായി നിര്‍വഹിച്ചു. ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം മ്യൂസിക്കല്‍ ചെയര്‍, ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ദീപം തെളിയിക്കല്‍, ഏച്ചൂര്‍ വിശ്വഭാരതി കളരിസംഘത്തിന്റെ കളരിപ്പയറ്റ്, ഇദ്‌രീസ് മാജിക് ഷോ എന്നിവയും ജഗ്ലിങ്, നൗഫലും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി.
Next Story

RELATED STORIES

Share it