ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരണത്തിന് കീഴടങ്ങി

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരണത്തിനു കീഴടങ്ങി. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊനോരയിലെ ആന്ദ്ര മൊറീനോ സെപുല്‍വേദ(38) ആണ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. പോലിസ് ഉദ്യോഗസ്ഥനായിരുന്നു.
450 കിലോ ഭാരമുണ്ടായിരുന്ന ഇദ്ദേഹത്തെ രണ്ടു മാസം മുമ്പ് ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയിച്ചതിനെ തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന മൊറീനോ ഡോക്ടറുടെ നിരീക്ഷണത്തിലായിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ആശുപത്രി വിട്ടത്. എന്നാല്‍, കഴിഞ്ഞദിവസം മൊറീനോയുടെ ആരോഗ്യസ്ഥിതി മോശമായതായി സുഹൃത്തുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it