ലോകത്തിന്റെ മുത്തച്ഛന്‍ യസുതാരോ കൊയ്‌ദേ അന്തരിച്ചു

ടോക്കിയോ: ലോകത്തിന്റെ മുതുമുത്തച്ഛന്‍ യസുതാരോ കൊയ്‌ദേ അന്തരിച്ചു. 112 വയസ്സായിരുന്നു. മധ്യ ജപ്പാനിലെ നഗോയ നഗരത്തില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
1903 മാര്‍ച്ച് 13നായിരുന്നു കൊയ്‌ദേയുടെ ജനനം. ഈ വര്‍ഷം ആഗസ്തിലാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. പുകവലിയും മദ്യപാനവുമില്ലാത്ത ജീവിതമാണ് തന്റെ ആരോഗ്യ രഹസ്യമെന്നു ഗിന്നസ് അധികൃതരുടെ മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തേ ഈ റെക്കോഡിനുടമയായിരുന്ന 112 വയസ്സുള്ള ടോക്കിയോക്കാരന്‍ സകരി മോമോയി കഴിഞ്ഞ ജൂലൈയിലാണ് അന്തരിച്ചത്. ചെറുപ്പകാലത്ത് തുന്നല്‍പണിക്കാരനായിരുന്നു. ഈ പ്രായത്തിലും കണ്ണട ഉപയോഗിക്കാതെ ലോക മുത്തച്ഛന്‍ പത്രം വായിക്കും. അതേസമയം, നിലവിലെ ലോക മുത്തച്ഛന്‍ ആരെന്നു വ്യക്തമല്ല.
ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ബഹുമതി യുഎസ് പൗരയായ സൂസന്ന മുഷാത്ത് ജോണിനാണ്. 116 വയസ്സാണ് മുത്തശ്ശിയുടെ പ്രായം. 117 വയസ്സുള്ള ജപ്പാന്‍കാരി മിസാവോ ഒകാവ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ആ ബഹുമതി ലഭിച്ചത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഏറ്റവും പ്രായമേറിയ വ്യക്തി ഫ്രാന്‍സില്‍നിന്നുള്ള 112 വയസ്സുള്ള യാന്‍ കാല്‍മെന്റ് ആയിരുന്നു.
Next Story

RELATED STORIES

Share it