Flash News

ലോകകപ്പ് സൗഹൃദ മല്‍സരം: ഇംഗ്ലണ്ടും ബ്രസീലും നേര്‍ക്കുനേര്‍

ലോകകപ്പ്  സൗഹൃദ  മല്‍സരം: ഇംഗ്ലണ്ടും ബ്രസീലും നേര്‍ക്കുനേര്‍
X


വിംബ്ലി: ലോകകപ്പ് സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ന് വമ്പന്‍ മല്‍സരങ്ങള്‍. ഇന്ന് നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടും ബ്രസീലും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ മറ്റൊരു മല്‍സരത്തില്‍ ജര്‍മനിയും ഫ്രാന്‍സും  ഏറ്റുമുട്ടും. മറ്റു മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ യുഎസ്എയുമായും ഉറുഗ്വേ ആസ്ട്രിയയുമായും റഷ്യ സ്‌പെയിനുമായും മല്‍സരിക്കും.

മിന്നും ഫോമില്‍ മഞ്ഞപ്പട
ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ബ്രസീല്‍ നിര മിന്നും ഫോമിലാണ് ഇംഗ്ലണ്ടിനെതിരേ പന്ത് തട്ടാനിറങ്ങുന്നത്. നെയ്മറും പൗലീഞ്ഞോയും കോട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമെല്ലാം അണിനിരക്കുന്ന ബ്രസീല്‍  അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല. അവസാന മല്‍സരത്തില്‍ ജപ്പാനെ 3-1ന് വീഴ്ത്തിയ കളിക്കരുത്തുമായാണ് ബ്രസീല്‍ ഇംഗ്ലീഷ് പടയെ നേരിടുന്നത്. കരുത്തരായ ചിലിയെ 3-0നും ഇക്വഡോറിനെ 2-0നും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ മുട്ടുകുത്തിച്ചിരുന്നു. അതേ സമയം കൊളംബിയയോട് 1-1 സമനിലയും ബൊളീവിയയോട് ഗോള്‍രഹിത സമനിലയും ബ്രസീല്‍ വഴങ്ങി.അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ നാലിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. എന്നാല്‍ അവസാന മല്‍സരത്തില്‍ ജര്‍മനിയോട് ഗോള്‍രഹിത സമനില വഴങ്ങിയ ക്ഷീണത്തിലാണ് ഇംഗ്ലണ്ട് ബ്രസീലിനെ നേരിടാനൊരുങ്ങുന്നത്. ഹാരി കെയ്ന്‍, ലെസ്റ്റര്‍ താരം ജാമി വര്‍ഡി എന്നിവരുടെ കളിക്കരുത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മുന്നേറ്റ നിരയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പ്രകടനവും ഇംഗ്ലണ്ടിന് നിര്‍ണായകമാവും.

ചാംപ്യന്‍മാര്‍ക്ക് ഫ്രഞ്ച് പരീക്ഷ
നിലവിലെ ലോകകപ്പ് ജേതാക്കളായ ജര്‍മനിക്ക് ഫ്രാന്‍സിനെ വീഴ്ത്തുക അത്ര എളുപ്പമാവില്ല. അന്റോണിയോ ഗ്രിസ്മാന്‍, ജെറാഡ്, എംബാപ്പെ, ഉമുറ്റി, ബ്ലെയിസ് മാറ്റിയൂഡി തുടങ്ങി പ്രതിഭാസമ്പന്നരായ നിരയുമായാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്. ഓസിലും  ലിറോയ് സേയ്‌നും ജൂലിയന്‍ ഡ്രാക്‌സലറും അണിനിരക്കുന്ന ജര്‍മന്‍ നിരയും താരസമ്പന്നതയില്‍ പിറകിലല്ല.

ബ്രസീല്‍ ഃ ഇംഗ്ലണ്ട് (രാത്രി 1.30 , സോണി ടെന്‍1)

ജര്‍മനി ഃ ഫ്രാന്‍സ്(രാത്രി 1.15, സോണി ടെന്‍ 3)
Next Story

RELATED STORIES

Share it