ലോകകപ്പ് സന്നാഹം: ഇന്ത്യന്‍ വനിതകള്‍ക്കു ജയം

ബംഗളൂരു: വനിതകളുടെ ട്വന്റി ലോകകപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന സന്നാഹമല്‍സരത്തില്‍ ഇന്ത്യക്കു ജയം. അയര്‍ലന്‍ഡിനെയാണ് ഇന്നലെ നടന്ന കളിയില്‍ ഇന്ത്യ 29 റണ്‍സിന് തോല്‍പ്പിച്ചത്.
19കാരിയായ സ്മൃതി മന്ദനയുടെ (73*) അര്‍ധസെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 52 പന്തില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 73 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 147 റണ്‍സെടുത്തു. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 118 റണ്‍സെടുക്കാനേ അയര്‍ലന്‍ഡിനായുള്ളൂ. കാത്ത് ഡെല്‍റ്റനാണ് (37) അയര്‍ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെയും നിരഞ്ജന്‍ നാഗാര്‍ജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറ്റൊരു മല്‍സരത്തില്‍ ശ്രീലങ്ക അഞ്ചു വിക്കറ്റിന് ബംഗ്ലാദേശിനെ തകര്‍ത്തു.
Next Story

RELATED STORIES

Share it