ലോകകപ്പ് ഷൂട്ടിങ്: ജിത്തുറായ്ക്ക് വെള്ളി

ബാക്കു: ഇന്ത്യന്‍ പുരുഷ താരം ജിത്തു റായ്ക്ക് ലോകകപ്പ് ഷൂട്ടിങില്‍ വെള്ളി മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനം ഫൈനലില്‍ 199.5 പോയിന്റോടെയാണ് ജിത്തു വെള്ളി കരസ്ഥമാക്കിയത്.
മൂന്നു തവണ ഒളിംപിക് ചാംപ്യനായ ദക്ഷിണ കൊറിയയുടെ ജോങോ ജിനിനെ മറികടന്നാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. 200 പോയിന്റുമായി ബ്രസീല്‍ താരം ഫെലിപ്പെ അല്‍മെയ്ഡ വു ഈയിനത്തില്‍ സ്വര്‍ണം നേടി.
ജിത്തുവിന്റെ ആറാം ലോകകപ്പ് മെഡല്‍ വിജയമാണിത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് താരം ചാംപ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. ബാങ്കോക്കില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും ജിത്തു മെഡല്‍ കൈക്കലാക്കിയിരുന്നു. റിയോ ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊരാളാണ് താരം.
Next Story

RELATED STORIES

Share it