Flash News

ലോകകപ്പ് : യോഗ്യത സജീവമാക്കി ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡും



ഗ്രീസ്: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള ആദ്യപാദ പ്ലേ ഓഫ്  മത്സരങ്ങളില്‍ ക്രൊയേഷ്യക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ജയം. ഗ്രീസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യ ലോകകപ്പിനുള്ള യോഗ്യത സജീവമാക്കിയത്.  അതേ സമയം പെനാല്‍റ്റിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വടക്കന്‍ അയര്‍ലണ്ടിനെ പരാജയപ്പെടുത്തി നില ഭദ്രമാക്കിയത്. ക്രൊയേഷ്യക്ക് വേണ്ടി റയലിന്റെ ലൂക്ക മോഡ്രിച്, പെരിസിച്ച്, ക്രമറിക്ക്, ക്‌ലിനിക്ക് എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഡോര്‍ട്ട്മുണ്ട് താരം സോക്രട്ടീസ് ഗ്രീസിന്റെ ആശ്വാസ ഗോള്‍ നേടി.സ്വിറ്റ്‌സര്‍ലന്‍ഡിനു വീണു കിട്ടിയ വിവാദ പെനല്‍റ്റി  മിലാന്‍ താരം റിക്കാര്‍ഡോ റോഡ്രിഗസ് ഗോളാക്കി മാറ്റിയതോടെയാണ് വടക്കന്‍ ഐയര്‍ലന്‍ഡിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്ക് കരി നിഴല്‍ വീണത്. എങ്കിലും രണ്ടാം പാദത്തില്‍ 2-0 ന് മുന്നേറിയാല്‍ അവര്‍ക്ക് പ്രതീക്ഷ വച്ചു പുലര്‍ത്താം.  ഒന്നാം പാദ മസല്‍സരത്തില്‍ ക്രൊയേഷ്യക്കെതിരെ 4-1 ന് പരാജയമേറ്റു വാങ്ങിയ ഗ്രീസിന്റെ റഷ്യന്‍ ടിക്കറ്റ് നോക്കെത്താ ദൂരത്താണ്. കളി തുടങ്ങി പതിമൂന്നാം മിനുട്ടില്‍ വീണു കിട്ടിയ പെനല്‍റ്റി എടുത്ത ലൂക്ക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ലീഡ് നേടി. പിന്നീട് 19ാം മിനിറ്റില്‍ നികോളാ ക്ലിനിക്ക് ക്രൊയേഷ്യയുടെ ലീഡ് 2-0 ആയി വര്‍ദ്ധിപ്പിച്ചു. പക്ഷെ 30ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സോക്രട്ടീസ്  ഗോള്‍ നേടി ഗ്രീസിന്റെ അക്കൗണ്ട് തുറന്നു. മൂന്ന് മിനിറ്റുകള്‍ക്കകം ഇവാന്‍ പെരിസിച്ച് ക്രൊയേഷ്യയുടെ ലീഡ് വീണ്ടും രണ്ടാക്കി ഉയര്‍ത്തി. മറ്റൊരു  മുന്നേറ്റ താരം ആന്‍ഡ്രെജ് ക്രാമറിക് രണ്ടാം പകുതിയിലെ 49 ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി.  വടക്കന്‍ അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീവന്‍ ഡേവിസിന്റെ നൂറാം മത്സരമായിരുന്നു ബെല്‍ഫാസ്റ്റിലേത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ആതിഥേയര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
Next Story

RELATED STORIES

Share it