ലോകകപ്പ് യോഗ്യത: രഹ്‌നേഷ് ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ ടി പി രഹ്‌നേഷ് 28 അംഗ സാധ്യതാ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇറാന്‍, തുര്‍ക്‌മെനിസ്താന്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തിരഞ്ഞെടുത്തത്.
ഈ മാസം 24നാണ് ഇറാനുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. 29ന് കൊച്ചിയില്‍ തുര്‍ക്‌മെനിസ്താനെയും ഇന്ത്യ എതിരിടും.
Next Story

RELATED STORIES

Share it