Sports

ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്ക് ജീവന്മരണപോരാട്ടം

ബൊഗോട്ട/സാല്‍വദോര്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനുള്ള ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാമല്‍സരത്തില്‍ അ ര്‍ജന്റീനയ്ക്ക് ഇന്നു ജീവന്‍മരണപോരാട്ടം. എവേ മല്‍സരത്തില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മറ്റു മല്‍സരങ്ങളില്‍ ബ്രസീല്‍ പെറുവിനെയും ഇക്വഡോര്‍ വെനിസ്വേലയെയും പരാഗ്വേ ബൊളീവിയയെയും ഉറുഗ്വേ ചിലിയെയും നേരിടും.നിലനില്‍പ്പ് തേടി അര്‍ജന്റീനമൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു സമനിലയും ഒരു തോ ല്‍വിയുമടക്കം രണ്ടു പോയിന്റ് മാത്രം നേടി യോഗ്യതാറൗണ്ടി ല്‍ ഒമ്പതാംസ്ഥാനത്താണ് അര്‍ജന്റീന. ആദ്യ കളിയില്‍ ഇ ക്വഡോറിനോട് 0-2 ന്റെ അപ്രതീ ക്ഷിത തോല്‍വിയേറ്റുവാങ്ങിയ അര്‍ജന്റീന രണ്ടാമത്തെ കളിയില്‍ പരാഗ്വേയുമായി ഗോള്‍രഹിത സമനില വഴങ്ങി.

കഴിഞ്ഞയാഴ്ച ചിരവൈരികളായ ബ്രസീലുമായും അര്‍ജന്റീന 1-1ന്റെ സമനില വഴങ്ങിയിരുന്നു.ബ്രസീലിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളംനിറഞ്ഞുകളിച്ചിട്ടും നിര്‍ഭാഗ്യവും ഫിനിഷിങിലെ പിഴവും മൂലമാണ് അര്‍ജന്റീനയ്ക്കു ജയിക്കാനാവാതെ പോയത്. പരിക്കുമൂലം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്വേറോ, കാര്‍ലോസ് ടെവസ് എന്നിവര്‍ കളിക്കാതിരുന്നി ട്ടും ബ്രസീലിനെതിരേ അര്‍ജന്റീന മേധാവി ത്വം സ്ഥാപിച്ചിരുന്നു. ഇതേ പ്രകടനം ഇ ന്നും ആവര്‍ത്തിക്കാനായാല്‍ കൊളംബിയക്കെതിരേ അര്‍ജന്റീനയ്ക്ക് ജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ബ്രസീലിനെതിരായ കഴിഞ്ഞ മ ല്‍സരത്തേക്കാള്‍ കടുപ്പമായിരിക്കും ഇന്നത്തെ കളിയെന്ന് അര്‍ജന്റീന കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു. കൊളംബിയ കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന ടീമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിക്കേറ്റതിനാല്‍ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇന്ന് കളിക്കില്ലെന്ന് മാര്‍ട്ടിനോ വ്യക്തമാക്കി.അതേസമയം, പ്രമുഖ സ്‌ട്രൈക്കര്‍ ജാക്‌സണ്‍ മാര്‍ട്ടിനസിന്റെ സേവനം ഇന്ന് കൊളംബിയക്കു ലഭിക്കില്ല. ചിലിക്കെതിരായ കഴിഞ്ഞ കളിക്കിടെയാണ് താരത്തിന്റെ കണംകാലിനു പരിക്കുപറ്റിയത്.വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്രസീല്‍അര്‍ജന്റീനയോട് കഴിഞ്ഞ മല്‍സരത്തി ല്‍ സമനിലയില്‍ പിരിയേണ്ടിവന്ന ബ്രസീ ല്‍ വിജയപാതയില്‍ മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നു പെറുവിന്റെ ഗ്രൗണ്ടിലെത്തുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനാവാതെ പോയ ബ്രസീ ല്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോള്‍ നേടി പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ജ ന്റീനയ്‌ക്കെതിരേ ചുവപ്പുകാര്‍ഡ് ലഭിച്ചതിനാല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് ബ്രസീലിനായി കളിക്കില്ല. പകരം പുതുമുഖം ജെമേഴ്‌സന്‍ ടീമിലെത്തും.
Next Story

RELATED STORIES

Share it